Lifestyle

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണ് സാധാരണ പറയുന്നത്. എന്നാല്‍ ചങ്ങാതിമാരെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കുകയും വേണം. നല്ല സുഹൃത്ത് ബന്ധം ഇല്ലെങ്കില്‍ നമ്മുടെ ജീവിതം തന്നെ മാറി പോകും. യഥാര്‍ത്ഥ സ്വഭാവം അറിഞ്ഞിട്ടും ചില സൗഹൃദങ്ങളില്‍ നിന്ന് പിന്മാറാന്‍ പറ്റാത്തവരുമുണ്ട്. സുഹൃത്തുക്കളെ തിരിഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

  • എല്ലാ സമയവും കൂടെ ഉള്ളവര്‍ -സന്തോഷത്തില്‍ മാത്രമല്ല ബുദ്ധിമുട്ട് സമയത്തും കൂടെ ഉള്ളവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. പണവും സന്തോഷവും ഉള്ളപ്പോള്‍ മാത്രം കൂടെ നില്‍ക്കുന്നവരെ സൂക്ഷിക്കുക. പ്രതിസന്ധി ഘട്ടത്തില്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് സഹായിക്കാതെ ഒഴിഞ്ഞ് മാറുന്നവരെ സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.
  • അമിതമായ കളിയാക്കല്‍ – സുഹൃത്തുക്കള്‍ക്കിടയില്‍ പരസ്പരം കളിയാക്കലുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ കളിയാക്കലുകള്‍ അമിതമാകുന്നത് അത്ര നല്ലതല്ല. എല്ലാവര്‍ക്കും പരസ്പരം ബഹുമാനവും അതുപോലെ ആദരവും കൊടുക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മള്‍ ആരാണെന്ന് തിരിച്ചറിഞ്ഞ ആ രീതിയില്‍ തന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തവരുടെ സൗഹൃദങ്ങളെ വേണ്ടെന്ന് വയ്ക്കുന്നതാണ് എപ്പോഴും നല്ലത്.
  • മത്സര ബുദ്ധിയുള്ള സുഹൃത്തുക്കള്‍ – നിങ്ങളുടെ വിജയത്തില്‍ സന്തോഷിക്കാത്തവരെയും അല്ലെങ്കില്‍ വിജയങ്ങളെ ആഘോഷമാക്കാത്തവരെയും മനസിലാക്കുക. ഇത്തരം സുഹൃത്തുക്കളെ അകറ്റി നിര്‍ത്തുന്നതാണ് എപ്പോഴും നല്ലത്. പലപ്പോഴും മനസമാധാനം നഷ്ടപ്പെടുത്താന്‍ പോലും ഇത് കാരണമായേക്കാം.
  • രാളുടെ മാത്രം പ്രയത്‌നം – സൗഹൃദമെന്ന് പറയുന്നത് പരസ്പരം രണ്ടുപേരും ഒരുപോലെ സമയം ചിലവഴിക്കുന്നതാണ്. സൗഹൃദം നിലനിര്‍ത്താന്‍ ഒരാള്‍ മാത്രമാണ് അവരുടെ സമയവും സന്ദര്‍ഭവും കണ്ടെത്തുന്നതെങ്കില്‍ അത് അത്ര നല്ല കാര്യമല്ല. രണ്ട് പേരും ഒരുപോലെ സമയവും അധ്വാനവും കണ്ടെത്തിയാല്‍ മാത്രമേ സൗഹൃദം സന്തോഷത്തോടെ മുന്നോട്ട് പോകൂ.