Featured Oddly News

തടവുകാരെ തന്റെ വളര്‍ത്ത് സിംഹത്തിന് ഇട്ടുകൊടുക്കും ; സിറിയയിലെ ക്രൂരനായ സൈനിക നേതാവിനെ വിമതര്‍ വധിച്ചു?

ബാഷര്‍ അല്‍ അസദ് പുറത്തായതിന് പിന്നാലെ കരുത്തരായ വിമതര്‍ സിറിയയില്‍ അസദ് ഭരണകൂടത്തില്‍ ഉണ്ടായിരുന്നു സൈനികരെ പിടികൂടി അസദ് ഭരണകൂടത്തില്‍ നേരിട്ടിരുന്ന ക്രൂരതകള്‍ക്ക് വിമതര്‍ എണ്ണിയെണ്ണി പകരം ചോദിക്കുന്നതായി റിപ്പോര്‍ട്ട്. തടവുകാരെ തന്റെ വളര്‍ത്തു സിംഹത്തിന് ഭക്ഷണമായി നല്‍കിയിരുന്ന മുതിര്‍ന്ന സിറിയന്‍ സൈനിക നേതാവിനെ വിമതര്‍ പരസ്യമായി വധിച്ചതാണ് പുതിയ റിപ്പോര്‍ട്ട്.

സിറിയന്‍ ആര്‍മിയുടെ എലൈറ്റ് 25-ആം ഡിവിഷനിലെ ഭയാനകമായ അംഗമായ തലാല്‍ ദക്കാക്കിനെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്. ഇയാള്‍ അസദിന്റെ ടൈഗര്‍ ഫോഴ്സിലെ അറിയപ്പെടുന്നയാളായിരുന്നു. പടിഞ്ഞാറന്‍ നഗരമായ ഹമയില്‍ പ്രാദേശിക സൈന്യത്തിനാല്‍ ഇയാള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച ഡെയ്‌ലിമെയില്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ച എ്ക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ദക്കാക്കിന്റെ വധശിക്ഷയ്ക്കായി ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് കാണിക്കുന്നതായി അവകാശപ്പെട്ടു. സിറിയയിലെ ഏറ്റവും കുപ്രസിദ്ധനായ സൈനിക നേതാക്കളില്‍ ഒരാളും ഹമയിലെ ശക്തരായ ബിസിനസുകാരും ആയിരുന്നു അബു സഖര്‍ എന്നും അറിയപ്പെടുന്ന ഈ ക്രൂരന്‍. ഒരു ഘട്ടത്തില്‍ എയര്‍ഫോഴ്സ് ഇന്റലിജന്‍സിന്റെ 1,500 പേരുടെ സേനയെ നയിച്ചിരുന്ന ക്രൂരനായിരുന്ന തലവനായിരുന്നു.

2019 ല്‍ ദി സിറിയന്‍ ഒബ്‌സര്‍വറില്‍ നിന്നുള്ള ഒരു ലേഖനമനുസരിച്ച്, മൃഗശാലയില്‍ നിന്ന് ഒരു സിംഹക്കുട്ടിയെ മോഷ്ടിക്കുകയും തടവുകാരുടെ ശരീരങ്ങള്‍ ഭക്ഷണമായി നല്‍കുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം കുപ്രസിദ്ധി നേടിയത്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി മുമ്പ് ജീവനുള്ള കുട്ടിക്കുതിരയെ സിംഹം തകര്‍ക്കുന്നതും ഡക്കാക്ക് ചിത്രീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, അവയവവ്യാപാരം എന്നിവയുള്‍പ്പെടെയുള്ള നിരവധി ഭയാനകമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തിയിട്ടുള്ളതായും ആരോപണമുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ കടത്തുകയും വില്‍ക്കുകയും മയക്കുമരുന്ന് വ്യാപാരം നടത്തുകയും ചെയ്യുന്നതിലും ഡക്കാക്ക് പങ്കുള്ളതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം അസ്ഥിരതയും പുതിയ സാഹചര്യവും സിറിയ വിഭാഗീയ അക്രമങ്ങളില്‍ പെട്ടുപോകാന്‍ സാധ്യതയുള്ളതായി യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ജിഹാദികള്‍ ഇസ്ലാമിക നേതൃത്വത്തിലുള്ള വിമതര്‍ ആക്രമണം നടത്തുന്നതിനിടെ പലായനം ചെയ്യുകയായിരുന്ന 54 സൈനികരെ കൊലപ്പെടുത്തിയ തായി സിറിയന്‍ യുദ്ധ നിരീക്ഷകന്‍ ചൊവ്വാഴ്ച പറഞ്ഞു. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ഭരണത്തിന്റെ തകര്‍ച്ചയ്ക്കിടെ സൈനിക സേവനത്തില്‍ നിന്ന് പലായനം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഐസിസ് ജിഹാദികള്‍ പിടികൂടുന്നുണ്ട്. ഹോംസ് മരുഭൂമിയിലെ സുഖ്ന മേഖലയില്‍ 54 പേരെ വധിച്ചതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. .

ഐഎസ്‌ഐഎസ് 2014ല്‍ സിറിയയുടെയും ഇറാഖിന്റെയും വലിയ പ്രദേശങ്ങള്‍ കീഴടക്കി, എന്നാല്‍ 2019-ല്‍ സിറിയയില്‍ പ്രദേശികമായി പരാജയപ്പെട്ടു. എന്നിരുന്നാലും അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും മാരകമായ ആക്രമണങ്ങള്‍ നടത്തുന്നതായി വിവരമുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *