Health

ചൂടു വെള്ളത്തിലല്ല, കുളിക്കേണ്ടത് തണുത്ത വെള്ളത്തിൽ ; ഇത്രയൊക്കെ ഗുണങ്ങളോ!

തണുപ്പ് തുടങ്ങിയാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍ തണുപ്പ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. രക്തചംക്രമണം വര്‍ധിപ്പിക്കാനും രോഗപ്രതിരോധശക്തിയേകാനും മുതല്‍ സമ്മര്‍ദ്ദം അകറ്റുന്നതിന് വരെ തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു. തണുത്ത വെള്ളത്തില്‍ കുളിക്കുകയാണെങ്കില്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

തണുത്ത വെള്ളം ശരീരത്തില്‍ വീഴുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. ശരീരത്തിന്റെ സ്വാഭാവിക താപനില നിലനിര്‍ത്താന്‍ ആ ഭാഗത്തേക്ക് ഊഷ്മളവും പുതുതായി ഓക്‌സിജൻ അടങ്ങിയതുമായ രക്തം എത്തിക്കാന്‍ ശരീരം ശ്രമിക്കും. ഇത് പ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഓക്‌സിജന്റെയും പോഷകങ്ങളുടെയും വിനിമയം വേഗത്തിലാവുകയും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

പതിവായി തണുത്ത വെള്ളത്തില്‍ കുളിക്കുന്നവരണെങ്കില്‍ രോഗപ്രതിരോധ സംവിധാനത്തിനെ ശക്തിപ്പെടുത്തുകയും അണുബാധകളും രോഗങ്ങളും വരുന്നതിനായുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാരണം തണുത്ത വെള്ളം ശരീരത്തില്‍ വീഴുമ്പോള്‍ അണുബാധയെ ചെറുക്കുന്ന രക്തകോശങ്ങളെ ഉത്തേജിപ്പിക്കും

ഹൃദയമിടിപ്പിന്റെ നിരക്കും ശ്വാസനവും വര്‍ധിപ്പിക്കുന്നതിനും തണുത്ത വെള്ളത്തിലുള്ള കുളി സഹായിക്കുന്നു. പെട്ടെന്ന് ഉന്മേഷം അനുഭവപ്പെടുകയും ഉണര്‍വ് തോന്നുകയും ചെയ്യുന്നു.

പേശികളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ് . കൂടാതെ തണുത്ത വെള്ളവുമായുള്ള സമ്പര്‍ക്കം പാരാസിമ്പതറ്റിക് നെര്‍വസ് സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നു. എന്‍ഡോര്‍ഫിന്റെ അളവ് കൂട്ടുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റുന്നു. ചര്‍മത്തിലെ എണ്ണമയം കുറച്ച് മുഖക്കുരു അകറ്റാനും മുടി വളര്‍ച്ചയ്ക്കും തലമുടി തിളക്കമുള്ളതാക്കാനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു.

സമ്മര്‍ദ്ദവും അസ്വസ്ഥതയും നേരിടുന്നതിനുള്ള ഇച്ഛാശക്തി വര്‍ധിപ്പിക്കുന്നതായി ആധുനിക ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

കൂടാതെ തണുത്ത വെള്ളത്തിലെ കുളി ബ്രൗണ്‍ ഫാറ്റിനെ ആക്റ്റിവേറ്റ് ചെയ്യുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാനും ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരത്തിലെ ഉറക്കത്തിനെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലാടോണിന്‍ ഉല്‍പാദിപ്പിക്കുകയും സുഖകരമായ ഉറക്കം ലഭിക്കുകയും ചെയ്യുന്നു.

പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വര്‍ധിപ്പിക്കാനായി തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു. സ്ത്രീകളിലാവട്ടെ ഹോര്‍മോണുകളിലെ സന്തുലനം സാധ്യമാക്കുന്നു. എല്ലാത്തിനും പുറമേ ശ്വാസകോശത്തിന്റെ വര്‍ധിപ്പിക്കാനും ഓക്‌സിജന്റെ ഫലപ്രാപ്തി കൂട്ടാനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു.

ഇതൊക്കെയാണെങ്കിലും പനി, ജലദോഷം എന്നവ ഉള്ളവര്‍ തണുത്ത വെള്ളത്തിലെ കുളി ഒഴിവാക്കുന്നതുതന്നെയാണ് നല്ലത്. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങളുള്ളവര്‍ ഡോക്ടറുടെ അഭിപ്രായവും തേടണം.

Leave a Reply

Your email address will not be published. Required fields are marked *