Movie News

കിംവദന്തികള്‍ക്ക് ഇടയില്‍ ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്ത് ആഷും അഭിഷേകും

അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും തമ്മില്‍ പിരിഞ്ഞെന്നത് സ്ഥിരീകരിക്കാന്‍ എന്തെല്ലാം കുറുക്കുവഴികളാണ് മാധ്യമങ്ങള്‍ മെനയുന്നത്. എന്നാല്‍ വിവാഹമോചന കിംവദന്തികള്‍ക്കിടയില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്നതിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവന്നു. അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍, സംരംഭകയായ അനു രഞ്ജനും നടി ആയിഷ ജുല്‍ക്കയും ഐശ്വര്യയും അഭിഷേക് ബച്ചനും ഉള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു.

അനു ഷെയര്‍ ചെയ്ത ഒരു ഫോട്ടോയില്‍, ഐശ്വര്യ തന്റെ അമ്മ ബ്രിന്ദ്യാ റായിയുടെ മുന്നില്‍ നിന്ന് ഒരു സെല്‍ഫി ക്ലിക്കുചെയ്യുന്നത് കണ്ടു. അഭിഷേക് അവരുടെ പുറകില്‍ നിന്നുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്തു. ഐശ്വര്യയും അഭിഷേകും ഒരേ ഷേഡിലുള്ള വസ്ത്രങ്ങള്‍ ധരിച്ചതായി കാണപ്പെടുന്നു. കറുത്ത സ്യൂട്ടിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു കൂട്ടം ചിത്രങ്ങള്‍ ആയിഷ ജുല്‍ക്ക തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പങ്കിട്ടു. ആയിഷ, അഭിഷേക്, ഐശ്വര്യ എന്നിവരും ക്യാമറയ്ക്ക് പോസ് ചെയ്തു. പരിപാടിക്കായി ആയിഷ ചുവന്ന സാരി ധരിച്ചിരുന്നു. പാര്‍ട്ടിയില്‍ തുഷാര്‍ കപൂര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരും പങ്കെടുത്തു. പാര്‍ട്ടിയുടെ വേദിയോ മറ്റ് വിശദാംശങ്ങളോ ഇതുവരെ അറിവായിട്ടില്ല. നേരത്തേ ഗള്‍ഫിലെ ഒരു പരിപാടിയില്‍ ഐശ്വര്യാ റായ് ‘ബച്ചന്‍’ എന്ന കുടുംബപ്പേര് ഒഴിവാക്കിയതിന്റെ പേരില്‍ ഇരുവരും പിരിഞ്ഞെന്ന് തരത്തില്‍ വാര്‍ത്ത വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *