Oddly News

ഷുഗര്‍ഡാഡിമാര്‍ ഏറെ, വരുമാനം 364 കോടി; പക്ഷേ കന്യകയെന്ന് മോഡല്‍

ലോകത്തെ ഏറ്റവും പ്രശസ്തമായ ലൈംഗികസൈറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന മോഡലായിട്ടും തന്റെ കന്യകാത്വം നഷ്ടമായിട്ടില്ലെന്ന് മിയാമി മോഡല്‍ സോഫി റെയിന്‍. ഷുഗര്‍ഡാഡിമാരുടെ പറുദീസയും ലൈംഗികത ഇഷ്ടപ്പെടുന്നവര്‍ക്കും ഇടയില്‍ ഏറെ പ്രശസ്തിയുള്ള ഒണ്‍ലി ഫാന്‍സ് വെബ്‌സൈറ്റില്‍ നിന്നും വര്‍ഷം 43 ദശലക്ഷം ഡോളര്‍ സമ്പാദിക്കുന്ന മിയാമി മോഡല്‍ അനേകം ഷുഗര്‍ഡാഡിമാരുമായി ബന്ധം ഉണ്ടാക്കിയിട്ടുണ്ടെങ്കിലു ആര്‍ക്കൊപ്പവും കിടപ്പറ പങ്കുവെച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു.

12 മാസത്തിനുള്ളില്‍ തന്റെ ഏറ്റവും വലിയ ‘ഷുഗര്‍ ഡാഡി’ തനിക്ക് 4.7 ദശലക്ഷം ഡോളര്‍ ചെലവഴിച്ചുവെന്ന് സോഫി വെളിപ്പെടുത്തി. ഈ ആഴ്ച എക്‌സിലേക്ക് തന്റെ ഒണ്‍ലി ഫാന്‍സ് രസീതുകള്‍ പോസ്റ്റ് ചെയ്തു. ടിക് ടോക്കില്‍ ഒമ്പത് ദശലക്ഷത്തിലധികം ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ദശലക്ഷവും സ്നാപ്ചാറ്റില്‍ മൂന്ന് ദശലക്ഷവും ഫോളോവേഴ്‌സും സോഫിക്ക് ഉണ്ട്. ഒരു ഗെയിമിംഗ് ആര്‍ക്കേഡില്‍ റാപ്പര്‍ ജെ. ഡാഷിന്റെ ഹിറ്റ് വോപ്പിലേക്ക് അവളുടെ നൃത്തം കാണിക്കുന്ന ഏറ്റവും ജനപ്രിയമായ ടിക് ടോക്ക് വീഡിയോയ്ക്ക് 96 ദശലക്ഷത്തിലധികമായിരുന്നു കാഴ്ച കിട്ടിയത്.

”ഒണ്‍ലി ഫാന്‍സില്‍ വിചിത്രമായി തോന്നുന്നുവെന്ന് എനിക്കറിയാം, എന്നാല്‍ എന്റെ ഒണ്‍ലി ഫാന്‍സിലുള്ള ആരുമായും ഞാന്‍ മറ്റൊന്നും ചെയ്യുന്നില്ല. ഇത് ഞാന്‍ മാത്രമാണ്.” സോഫി പറയുന്നു. അതേസമയം തന്നെ അവര്‍ റാപ്പര്‍ എന്‍എല്‍ഇ ചോപ്പ, വിവാദ സ്ട്രീമര്‍ എയ്ഡിന്‍ റോസ് എന്നിവരുമായി പ്രണയബന്ധം പുലര്‍ത്തിയിരുന്നു. എന്നിട്ടും കന്യക പദവി നിലനിര്‍ത്തിയെന്നും പറയുന്നു. ക്രൈസ്തവികതയുമായി ബന്ധപ്പെട്ട ജീവിതമാണ് തന്നെ കന്യകയായി തുടരുന്നതില്‍ സഹായിക്കുന്നെന്നാണ് സോഫി പറയുന്നത്.

”ഞാനൊരു കന്യകയാണ്. ഞാന്‍ ഇന്നു വരെ കന്യകയാണ്. ഞാനൊരു ക്രിസ്ത്യാനിയാണ്. ജീവിതകാലം മുഴുവന്‍ ചെലവഴിക്കാന്‍ ഒരു ശരിയായ വ്യക്തിക്കായി കാത്തിരിക്കുകയാണ്” സോഫി പറഞ്ഞു. അതേസമയം സോഫിയെക്കുറിച്ച് ആരാധകര്‍ക്ക് സംശയവും ഏറെയാണ്. സെപ്റ്റംബറില്‍ 20 വയസ്സ് തികഞ്ഞ സോഷ്യല്‍ മീഡിയ സെന്‍സേഷന്‍, കഴിഞ്ഞ വര്‍ഷം ഒണ്‍ലി ഫാന്‍സിലൂടെ 43 മില്യണ്‍ ഡോളര്‍ സമ്പാദിച്ചതായി പ്രഖ്യാപിച്ചതുമുതല്‍ എല്ലായിടത്തും വന്‍ ഹിറ്റായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *