ഒരു മിനിട്ട്, ആ സമയത്തെ വെറുതെ പുച്ഛിക്കരുത്. ഒരു മിനിട്ടില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാം. 60 സെക്കന്‍ഡുകള്‍ ഉള്ള ഒരു മിനിട്ട് നിങ്ങളുടെ ജീവിതത്തെ ചിലപ്പോള്‍ മാറ്റി മറിച്ചേക്കാം. അമേരിക്കന്‍ മാനേജ്മെന്റ് ഗുരുവും ”ദി വണ്‍ മിനുട്ട് മാനേജര്‍” എന്ന ബുക്കിന്റെ ഗ്രന്ഥകര്‍ത്താവുമായ കെന്‍ ബ്ലാച്ചാര്ഡ് ഒരു മിനുട്ടില്‍ നമ്മള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്നു. ഒരു മിനുട്ടില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്നു നോക്കാം…
ഒരു മിനുട്ടില്‍ ഭക്ഷണം തയാറാക്കാം
ഒരു മിനുട്ടില്‍ ഭക്ഷണം തയാറാക്കാനോ അന്തം വിടേണ്ട കാര്യമില്ല. സംഭവം സാധിക്കും. ഈ തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളില്‍ ഒരു മിനുട്ട് ഭക്ഷണം ഉണ്ടാക്കുന്ന ടെക്നിക്കുകള്‍ ഇന്സറ്റഗ്രാമില് നിരവധിയുണ്ട്, അതിനൊക്കെ 1.1 മില്യണ്‍ ഫോളോവേഴ്സും ഉണ്ട്. ശരീരത്തിന് ആരോഗ്യകരമായതും ഒരു മിനുട്ടില്‍ തയാറാക്കാവുന്നതുമായ എഗ് സാന്‍വിച്ച്, പാസ്താ റെസിപ്പികള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്. ബ്രിട്ടീസ് സെലിബ്രീറ്റിയായ ജാമി ഒലിവര്‍ എന്ന ഷെഫ് 50 ഓളം റെസിപ്പികള്‍ ഒരു മിനുട്ടില്‍ തയാറാക്കുന്നു.
ഒരു മിനിട്ട് വര്‍ക്കൗട്ട്
ഒരു മിനിട്ട് വര്‍ക്കൗട്ട് ചെയ്യാനാകുമോ, സാധിക്കുമെന്നാണ് മക്മാസ്റ്റര്‍ യൂണിവേഴ്സിറ്റി എക്സൈസ് സയന്റിസ്റ്റ് പറയുന്നു ഒരു മിനിട്ടില്‍ ചെയ്യുന്ന വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിന് പ്രധാന ഒന്നാണ്. ഒരു മിനിട്ടില്‍ ചെയ്യുന്ന എക്സസൈസ് ഹൃദയത്തിനും, ഫിറ്റിനെസിനും നല്ലതാണ്. എന്നാല്‍ 45 മിനിട്ടില്‍ ചെയ്യുന്ന വര്‍ക്കൗണ്ട് മസിലുകള്‍ക്ക് നല്ലതാണെന്ന് സയന്റിസ്റ്റ് പറയുന്നു.
ഒരു മിനിട്ട് മെഡിറ്റേഷന്‍
നീണ്ട മെഡിറ്റേഷനുകള്‍ മാത്രമാണ് എല്ലാവര്ക്കും പരിചയമുള്ളത്. നീണ്ട ജോലിത്തിരക്കുകള്‍ക്കിടയില്‍ ചെയ്യാവുന്നതും ശരീരത്തിന് ആവശ്യമുള്ളതുമായ ഒരു മെഡിറ്റേഷനാണ് ഒരു മിനിട്ടില്‍ ചെയ്യാവുന്ന വര്‍ക്ക്. സ്പിരുച്വല് കോച്ച് ദീപക്ക് ചോപ്ര പറയുന്നു 60 സെക്കന്‍ഡില്‍ ചെയ്യാവുന്ന നീണ്ട ശ്വാസമെടുപ്പ് ഒരു നല്ല മെഡിറ്റേഷനാണെന്ന്.
ഒരു മിനുട്ട് ഷോപ്പിംഗ്
ഷോപ്പിംഗിനാണ് ഏറ്റവും കൂടുതല്‍ എല്ലാവരും സമയം ചിലവഴിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചെല്ലുമ്പോള്‍ എന്താണ് എടുക്കേണ്ടതെന്ന് ആശയക്കുഴപ്പം വരാതിരിക്കാന്‍ കൈയില്‍ ഒരു കുറിപ്പ് കരുതുക. വേണ്ട സാധനം ഒരു മിനുട്ടു കൊണ്ട് ആ കുറിപ്പു പ്രകാരം എടുക്കാം. ഇങ്ങനെ ഒരു മിനുട്ടിലും ഷോപ്പിംഗ് സാധ്യമാകും.
ഒരു മിനുട്ട് മേക്ക്അപ്
പെര്ഫെക്ടായുള്ള ഐലൈനര്‍, ലിപ്സ്റ്റിക്, ഫൗണ്ടേഷന് എന്നിവ ഉപയോഗിച്ച് 60 മിനുട്ട് കൊണ്ട് മേപ്പ്അപ് സാധ്യമാകുമെന്നാണ് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഇത്തരം ടിപ്സുകള്‍ക്ക് 1.1 മില്യണ്‍ ഫോളോവേഴ്സാണ് ഉള്ളത്.
ഒരു മിനുട്ട് ഡേറ്റിംഗ്
ഒരു മിനുട്ടില്‍ ഡേറ്റിംഗോ ആരും അന്തം വിടേണ്ട കാര്യമില്ല. ഒരു മിനുട്ടിനുള്ളിലാണ് പല തീരുമാനങ്ങളും നമ്മള് എടുക്കുന്നത്. അവനെ അല്ലെങ്കില്‍ അവളെ സ്വീകരിക്കണോ, വേണ്ടെന്ന് വെയ്ക്കണോ എന്ന്. ഒരു മിനുട്ടിലും ഡേറ്റിംഗ് സാധിക്കും.