Celebrity

‘മേല്‍ചുണ്ടിന് വലിപ്പം വേണം, സര്‍ജറി പാളി; ഇനി ഒരിക്കലും ചിരിക്കാനാവില്ല’; വെളിപ്പെടുത്തലുമായി ഗ്രാമി പുരസ്‌കാര ജേതാവ്

സര്‍ജറി നടത്തി പാളിപ്പോയി, തനിക്ക് ഇനി ഒരിക്കലും ചിരിക്കാനായി സാധിക്കില്ലെന്ന് വെളിപ്പെടുത്തി ഗ്രാമി പുരസ്‌കാര ജേതാവും വിഖ്യാത ഗായികയുമായ മേഗന്‍ ട്രെയ്നര്‍. ഭര്‍ത്താവും സഹോദരനുമൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു ഗായക ഇക്കാര്യം തുറന്നു പറഞ്ഞത് . ചിരിച്ചാല്‍ എന്റെ മുഖം വേദനിക്കും എന്നാണ് ഗായിക പറയുന്നത്.

മെഗന്‍ ചെയ്തത് ബോട്ടോക്സ് സര്‍ജറിയാണ്. ഞാന്‍ സ്വയം എല്ലാം നശിപ്പിച്ചു. ബോട്ടോക്സ് ചെയ്തു. ഇപ്പോള്‍ എനിക്ക് ചിരിക്കാനാകുന്നില്ല, ഇനിയെപ്പോഴും അങ്ങനെ തന്നെയായിരിക്കും.ചിരിച്ചാലോ ചിരിക്കാനായി ശ്രമിച്ചാലോ എന്റെ മുഖം വേദനിക്കും. മേല്‍ചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി ചെയ്ത ലിപ് ഫ്ളിപ്പാണ് ഈയൊരു പ്രശ്നത്തിന് കാരണമായത്. ബോട്ടോക്സിലൂടെ മനോഹരമായ ചുണ്ടുകള്‍ ലഭിക്കുമെന്ന് ചിലര്‍ എന്നെ തെറ്റുധരിപ്പിച്ചു. ഞാന്‍ വളരെ സന്തോഷമുള്ള വ്യക്തിയാണ്. പക്ഷേ ചിരിക്കാന്‍ പറ്റാത്തതുകൊണ്ട് ഇനിയൊരിക്കലും ഞാന്‍ സന്തോഷവതിയായിരിക്കില്ലയെന്ന് മേഗന്‍ പറയുന്നു.

മുഖത്തിന്റെ ഓവല്‍ ഷെയ്പ്പ് നിലനിര്‍ത്താനായി താടിയുടെ മസിലുകളില്‍ ബോട്ടോക്സ് ഇന്‍ജക്ഷന്‍ കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ എല്ലായ്പ്പോഴും ഇത് വിജയം കാണണമെന്നില്ല. അത്തരത്തിലുള്ള വീഴ്ചയാണ് മേഗനും സംഭവിച്ചത്.പലരും അഭിപ്രായങ്ങളുമായി രംഗത്തെത്തിയട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *