ഇന്ത്യന്‍ സിനിമയെ ഏറ്റവും വൈവിധ്യമാര്‍ന്നതും കഴിവുള്ളതുമായ നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിലും തിരക്കേറിയ താരറാണിയായി നില്‍ക്കുമ്പോഴായിരുന്നു നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി സിനിമയില്‍ നിന്നും കുടുംബജീവിതത്തിലേക്ക് മാറി. ദക്ഷിണേന്ത്യയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ 2011-ല്‍ അജയ് ദേവ്ഗണ്‍ നായകനായ സിങ്കം എന്ന ചിത്രത്തിലൂടെയാണ് നടി ഹിന്ദി ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചതും ഒരു പാന്‍ ഇന്ത്യന്‍ നടിയിലേക്ക് ഉയര്‍ന്നതും.
എന്നാല്‍ ഈ സിനിമ താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമായയിരുന്നില്ല എന്ന കാര്യം എത്രപേര്‍ക്കറിയാം. സിനിമയില്‍ മുഖം കാണിച്ച് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാജല്‍ നായികയായി ബോളിവുഡില്‍ എത്തിയത്. താരത്തിന്റെ അരങ്ങേറ്റം യഥാര്‍ത്ഥത്തില്‍ നടന്നത് 2004-ല്‍ ആയിരുന്നു. ഐശ്വര്യറായ് ബച്ചന്റെ ക്യൂന്‍ എന്ന സിനിമയില്‍ അവര്‍ ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. വിവേക് ഒബ്റോയിയും ഐശ്വര്യ റായ് ബച്ചനും ചേര്‍ന്ന് അഭിനയിച്ച ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ഐശ്വര്യയുടെ സഹോദരിയായി അഭിനയിച്ചു.
സിനിമയില്‍ സ്‌ക്രീന്‍ ടൈം കുറവായതിനാല്‍ അര്‍ഹിക്കുന്ന അംഗീകാരം നടിക്ക് ലഭിച്ചില്ല. കാജലിനെ അതിന്റെ ടൈറ്റില്‍ സോങ്ങില്‍ ഹ്രസ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. ഐശ്വര്യ റായ് ബച്ചനൊപ്പം നൃത്തം ചെയ്യുന്നത് കാണാന്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട് സിങ്കം ചെയ്തതിന് ശേഷം കാജല്‍ അഗര്‍വാള്‍ അക്ഷയ് കുമാറിനൊപ്പം സ്പെഷ്യല്‍ 26, രണ്‍ദീപ് ഹൂഡയ്ക്കൊപ്പം ദോ ലഫ്സണ്‍ കി കഹാനി, ജോണ്‍ എബ്രഹാമിനൊപ്പം മുംബൈ സാഗ എന്നിവയുള്‍പ്പെടെ നിരവധി ഹിന്ദി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
അവളുടെ വരാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഉമ, സല്‍മാന്‍ ഖാന്റെ സിക്കന്ദര്‍ തുടങ്ങിയ ചില ബോളിവുഡ് പ്രോജക്ടുകളും ഉള്‍പ്പെടുന്നു. വ്യക്തിപരമായി, നടി വ്യവസായിയായ ഗൗതം കിച്ച്ലുവിനെ വിവാഹം കഴിച്ചു, ദമ്പതികള്‍ക്ക് നീല്‍ എന്ന മകനുണ്ട്. കുഞ്ഞുണ്ടായ ശേഷം കാജല്‍ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു.