Myth and Reality

ഈ ചിക്കൻകറി കഴിച്ചാല്‍ യുദ്ധം ജയിക്കും ! നെപ്പോളിയന്റെ വിശ്വാസം, കഥ സത്യമോ മിഥ്യയോ ?

ലോകത്തെല്ലാവരുടെയും പ്രിയഭക്ഷണത്തിലൊന്നാണ് ചിക്കന്‍ വിഭവങ്ങള്‍. ലോകത്ത് വിവിധതരം ചിക്കന്‍വിഭവങ്ങളുണ്ട്. അതില്‍ ചിക്കന്‍ മറെംഗോ എന്നത് ഫ്രാന്‍സില്‍ നിന്നുള്ളതാണ്. ഈ ചിക്കന്‍ കറിയ്ക്ക് ഏറെ പ്രത്യേകതയുണ്ട്. ഈ കറി ഒരു പോരാട്ടവുമായി ബന്ധപ്പെട്ടതാണ്. ഈ വിഭവത്തിന്റെ പേരും ഈ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാറ്റില്‍ ഓഫ് മരെങ്കോ എന്ന യുദ്ധം യൂറോപ്യന്‍ ചരിത്രത്തിലെ പ്രശസ്തമായ പോരാട്ടമാണ്.

നെപ്പോളിയന്റെ ഫ്രഞ്ച് സേനയും ഓസ്ട്രിയന്‍ സേനയും തമ്മിലുള്ള ഈ യുദ്ധം നടന്നത് ഇറ്റലിയിലെ പൈഡ്മൗണ്ടിലാണ് . ഓസ്ട്രിയക്കാര്‍ ഫ്രഞ്ച് സൈന്യത്തിനു നേര്‍ക്ക് അപ്രതീക്ഷിത ആക്രമണം നടത്തി. ഇതിനെ പരാജയപ്പെടുത്തി ഫ്രഞ്ച് സൈന്യം തിരിച്ചടിച്ചു. ഫ്രഞ്ച് ചക്രവര്‍ത്തിയായി നെപ്പോളിയന്റെ നില ശക്തമാക്കിയ ഈ യുദ്ധവിജയം അദ്ദേഹം ശരിക്കും ആഘോഷിച്ചു. ഇതിന് വ്യാപകമായി സ്മാരകങ്ങളുയര്‍ത്തി. നാവികക്കപ്പലുകള്‍ക്ക് മരെങ്കോയെന്ന് പേരിട്ടു.

ഈ യുദ്ധകാലത്താണ് മാരെങ്കോ ചിക്കന്‍ കറിയുടെ ഉത്ഭവത്തിന് വഴിയൊരുങ്ങിയത്. അന്നത്തെ കാലത്ത് ഫ്രഞ്ച് സേനയിലെ പാചകപ്രമുഖര്‍ തയാറാക്കിയതാണ് ഈ ചിക്കന്‍ക്കറി. നെപ്പോളിയന് അത് ശരിക്കും ഇഷ്ടമാവുകയും പിന്നീട് എല്ലാ യുദ്ധങ്ങളിലും ഇതുണ്ടാക്കാനായി ആവശ്യപ്പെട്ടുകയും ചെയ്തു. ഇത് കഴിച്ചാല്‍ യുദ്ധം വിജയം നേടുമെന്ന് അമദ്ദഹം വിശ്വസിച്ചിരുന്നു. ഇത് വെറുമൊരു കെട്ടുകഥയാണെന്ന് പിന്നീട് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു.

യൂറോപ്പിലെ മറ്റു ശക്തികളുടെ നിരീക്ഷണ നിഴലിലായിരുന്ന ഫ്രാന്‍സിന് ധാരാളം യുദ്ധവിജയങ്ങള്‍ നെപ്പോളിയന്‍ വഴിയെത്തി. ഫ്രഞ്ച് വിപ്ലവ കാലത്താണ് നെപ്പോളിയന്‍ സൈനിക റാങ്കുകളില്‍ ഉയര്‍ന്നത്. അട്ടമറിയിലൂടെ ഫ്രാന്‍സിന്റെ അധികാരം പിടിച്ച അദ്ദേഹം പല യൂറോപ്യന്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്ത് തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി കൂട്ടി.1802-ല്‍ ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായി അദ്ദേഹം അഭിഷിക്തനായി.

ബ്രിട്ടനുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്തു നിന്ന നെപ്പോളിയനെ 1805 ല്‍ ബ്രിട്ടന്‍ ട്രാഫല്‍ഗര്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തിയെങ്കിലും ആ വര്‍ഷം തന്നെ റഷ്യയ്ക്കും ഓസ്ട്രിയയ്ക്കും എതിരായി നടന്ന ഓസ്റ്റര്‍ലിസ് യുദ്ധത്തില്‍ നെപ്പോളിയന്‍ വിജയകിരീടം ചൂടി. അടുത്ത വര്‍ഷം തന്നെ ബ്രിട്ടനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ റഷ്യന്‍ പ്രതിരോധം ശക്തമായതോടെ തോറ്റു.

1815 ജൂണ്‍ 22നു നടന്ന വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയന്‍ ബ്രിട്ടനോട് പരാജയപ്പെട്ടു. തുടര്‍ന്ന് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള സെന്റ് ഹെലീന എന്ന ദ്വീപിലേക്ക് അദ്ദേഹത്തെ നാടുകടത്തി. അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണവും സംസ്‌കാരവും.

Leave a Reply

Your email address will not be published. Required fields are marked *