സര്‍ക്കാര്‍ ജോലിയുടെ സുരക്ഷ മറ്റൊരു ജോലിക്കും ഇല്ലെന്നാണ് പറയാറ്. പക്ഷേ അതിശക്തമായ മത്സരം നടക്കുന്ന സാഹചര്യത്തില്‍ കോച്ചിംഗിനും ക്ലാസ്സുകള്‍ക്കുമായി വന്‍ തുക മുടക്കാന്‍ വരെ ആള്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ആന്ധ്രാപ്രദേശിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ദമ്മപേട്ട ഗ്രാമത്തില്‍ നിന്നുള്ള ഭോഗി സമ്മക്കയ്ക്ക് മത്സരപ്പരീക്ഷകള്‍ ഒരു പ്രശ്‌നമേയല്ല. ഈ സമയത്തിനിടയില്‍ മൂന്നിലധികം സര്‍ക്കാര്‍ ജോലികളാണ് സമ്മക്ക നേടിയെടുത്തത്. എല്ലാം സ്വയം പരിശീലനത്തിലൂടെയും.
എന്നാല്‍ ഈ ജോലിയിലൊന്നും തൃപ്തയാകാതെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഓഫീസറാകുക എന്ന ലക്ഷ്യവുമായി സമ്മക്ക അതിലും ഉന്നതി ലക്ഷ്യമിടുകയാണ്. അടുത്തിടെ, തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി ഇംഗ്ലീഷ് ജൂനിയര്‍ ലക്ചററായി ജോലി കിട്ടിയ സമ്മക്കയെ തപ്പി തെലങ്കാന സ്റ്റേറ്റ് പോലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി തെലങ്കാന പോലീസില്‍ സിവില്‍ പോലീസ് കോണ്‍സ്റ്റബിളായും ജോലികിട്ടി. അതിനും ശേഷം ഇപ്പോള്‍ ടിഎസ്പിഎസ്സിയുടെ പരീക്ഷയിലൂടെ ഞാന്‍ ജൂനിയര്‍ അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ടു.” അവര്‍ എഎന്‍ഐയോട് പറഞ്ഞു.
സമ്മക്ക തന്റെ വിദ്യാഭ്യാസ പശ്ചാത്തലം വിശദീകരിച്ചു, ”ഞാന്‍ എന്റെ ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, തുടര്‍ന്ന് അടുത്തുള്ള ഒരു സ്വകാര്യ കോളേജില്‍ ഇന്റര്‍മീഡിയറ്റും ബിരുദവും പഠിച്ചു. പിന്നീട് ഞാന്‍ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി. വിദ്യാഭ്യാസം കഴിഞ്ഞ് ഗ്രാമത്തിലേക്ക് മടങ്ങിയ സമ്മക്ക, അമ്മൂമ്മയുടെ വീട്ടില്‍ ഒരു പ്രത്യേക പഠനസ്ഥലം സ്ഥാപിച്ചു, അവിടെ അവള്‍ തയ്യാറെടുപ്പുകള്‍ നടത്തി. അവളുടെ ആത്യന്തിക ലക്ഷ്യം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) പരീക്ഷ പാസാക്കി ഐഎഎസ് ഓഫീസറാകുക എന്നതാണ്.
”എന്റെ അമ്മ ഭോഗി രമണയാണ്, എന്റെ അച്ഛന്‍ ഭോഗി സത്യമാണ്. ഞങ്ങള്‍ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ദമ്മപേട്ട ഗ്രാമത്തില്‍ നിന്നുള്ളവരാണ്. അച്ഛന്‍ ഹമാലിയായി ജോലി ചെയ്യുന്നു. അമ്മ അങ്കണവാടി ടീച്ചറാണ്. കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുക്കാതെ വീട്ടിലിരുന്ന് പഠിച്ചാണ് ഞാന്‍ മൂന്ന് സര്‍ക്കാര്‍ ജോലികളും നേടിയത്. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പോകുന്നത് അത്യാവശ്യമാണെന്ന് പലരും വിശ്വസിക്കുന്നു, എന്നാല്‍ നിങ്ങള്‍ സ്വയം അര്‍പ്പണബോധത്തോടെ പഠിക്കുകയാണെങ്കില്‍, കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കാതെ നിങ്ങള്‍ക്ക് വിജയം നേടാനാകും, ”അവര്‍ പറഞ്ഞു.