ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷം ബാല്യകാല സുഹൃത്തും കാമുകനുമായ ആന്റണി തട്ടിലുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടി കീര്‍ത്തിസുരേഷ് നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ ഡിസംബറില്‍ ഗോവയില്‍ വെച്ച് വിവാഹം നടക്കുമെന്ന് സ്ഥിരീകരണം നടത്തിയിരിക്കുകയാണ് നടി. തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിസ്മസിന് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന വരുണ്‍ ധവാന്‍ നായകനായ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന് മുന്നോടിയായി നടി തിരുപ്പതി സന്ദര്‍ശിച്ച് ബാലാജി ഭഗവാന്റെ അനുഗ്രഹം തേടി. തിരുപ്പതി ക്ഷേത്രത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കീര്‍ത്തി സുരേഷ് വിവാഹക്കാര്യം വ്യക്തമാക്കിയത്. ”ഞാന്‍ അടുത്ത മാസം വിവാഹിതനാകും. ദൈവാനുഗ്രഹം തേടിയാണ് ഇന്ന് തിരുപ്പതി സന്ദര്‍ശിച്ചത്. എന്റെ വിവാഹം ഗോവയില്‍ വെച്ച് നടക്കും.” നടി പറഞ്ഞു.
ആന്റണി തട്ടില്‍ ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം നാടായ കൊച്ചിയില്‍ റിസോര്‍ട്ടുകളുടെ ശൃംഖലയുണ്ട്. ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചാണ് യുവദമ്പതികള്‍ വിവാഹിതരാകുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍, നടി തന്റെ കാമുകന്‍ ആന്റണി തട്ടിലുമൊത്തുള്ള ഒരു ചിത്രം പങ്കിടുകയും കഴിഞ്ഞ 15 വര്‍ഷമായി തങ്ങള്‍ ഒന്നാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.