Oddly News

30 വയസുള്ള ഫെമിനിസ്റ്റ് യുവതിക്ക് വരനെ വേണം; ‘ഗ്യാസ് ട്രബിള്‍ ഉള്ളവര്‍ വേണ്ട, പാചകം അറിയണം’

ഇന്ത്യൻ മാട്രിമോണിയൽ പരസ്യങ്ങൾ പലപ്പോഴും അതിലെ നർമ്മം, അസാധാരണമായ ആവശ്യങ്ങൾ, അല്ലെങ്കിൽ തികച്ചും വിചിത്രമായ വ്യവസ്ഥകൾ എന്നിവയാൽ ശ്രദ്ധ നേടാറുണ്ട്. കല്യാണം കഴിക്കാന്‍ ആഗ്രഹമുള്ളവരൊക്കെ പത്രത്തില്‍ വരുന്ന വിവാഹ പരസ്യം നോക്കാറുമുണ്ട്. ഇതാ സൈബറിടത്ത് വൈറലായ ഒരു വിവാഹ പത്ര പരസ്യം.

മുപ്പത് വയസുള്ള ഫെമിനിസ്റ്റാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിയാണ് വരനെ തേടുന്നത്. ഈ യുവതിക്ക് ജോലിയുണ്ട്, വിദ്യാഭ്യാസവുമുണ്ട്. വര്‍ക്ക് ആവശ്യം 25-28 വയസിനിടയില്‍ പ്രായമുള്ള സുമുഖനും സുന്ദരനുമായ യുവാവിനെയാണ്. മാത്രമല്ല ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ മകനായിരിക്കണം. ഒരു ബംഗ്ലാവും കുറഞ്ഞത് 20 ഏക്കറില്‍ ഒരു ഫാംഹൗസും വേണം. പാചകം ചെയ്യാന്‍ അറിഞ്ഞിരിക്കണം. കീഴ്‌വായുവി‍ന്റെ പ്രശ്‌നമുള്ളവരും ഏമ്പക്കമിടുന്നവരും വേണ്ട എന്നും പരസ്യത്തില്‍ പ്രത്യേകം പറയുന്നുണ്ട്.

പരസ്യത്തിന്റെ പേപ്പര്‍ കട്ടിംഗ് ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ തങ്ങളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്താണ് പോസ്റ്റ് വൈറലാക്കിയത്. എന്നാല്‍ ഈ പരസ്യം ഒരു പ്രാങ്കാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. 2021ല്‍ പുറത്തുവന്നതാണ് ഈ പരസ്യം. സുഹൃത്തും സഹോദരനും ചേര്‍ന്ന് സാക്ഷി എന്ന യുവതിക്ക് കൊടുത്ത് പിറന്നാള്‍ ‘പണി’യായിരുന്നു പരസ്യമെന്ന് അന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.