പുതിയ വസ്തുക്കള്‍ വാങ്ങുമ്പോള്‍ പഴക്കം ചെന്ന വസ്തുക്കള്‍ സാധാരണ എന്തുചെയ്യും? ഒന്നുകില്‍ നശിപ്പിച്ചുകളയും അല്ലെങ്കില്‍ അത് വീടിന്റെ സ്റ്റോര്‍ റൂമിലേക്ക് തള്ളും. എന്നാല്‍ ദക്ഷിണകൊറിയയിലെ സോളിലെ പ്രാദേശിക സര്‍ക്കാര്‍ ചെയ്യുന്നത് കേട്ടുനോക്കു.
പത്തുവര്‍ഷമായി സോളിലെ പ്രാദേശിക സര്‍ക്കാര്‍ ചെയ്യുന്നത് ആഡംബര ഹോട്ടലുകളിലെ പഴക്കം ചെന്ന ഉപകരണങ്ങള്‍ നഗരത്തിലെ പാവപ്പെട്ടവര്‍ക്കും വീടില്ലാത്തവര്‍ക്കും സംഭാവന ചെയ്യുകയാണ്. സോളിലെ മെട്രോപൊളിറ്റന്‍ ഏരിയയിലെ 14 വ്യത്യസ്ത ആഡംബര ഹോട്ടലുകള്‍ നഗരസഭയുമായി ഈ പദ്ധതിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇതിനകം 120,000 സാധനങ്ങളാണ് പാവപ്പെട്ടവര്‍ക്ക് നല്‍കിയത്.
ഈ വര്‍ഷം, പ്രോഗ്രാമിലേക്ക് 10 ഹോട്ടലുകള്‍ കൂടി പങ്കാളികളായിട്ടുണ്ട്. ഇത് ഫര്‍ണിച്ചര്‍ ശേഖരണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ജോലിയില്ലാത്തവര്‍ക്ക് തൊഴിലും തെരുവില്‍ താമസിക്കുന്നവര്‍ക്ക് പുതിയ സൗകര്യവും നല്‍കും.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിക്ക് അതീതമായ ആത്മാര്‍ത്ഥമായ പിന്തുണയിലൂടെ മികച്ച സിയോള്‍ സൃഷ്ടിക്കാന്‍ സഹായിച്ച 24 ഹോട്ടലുകളോട് ഞങ്ങള്‍ ആദരവും നന്ദിയും അറിയിക്കുന്നു,’ സോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.