Oddly News

ട്രാഫിക് സിഗ്‌നലില്‍ മിടുക്കനാകാന്‍ നോക്കിയയാളെ വിഡ്ഢിയാക്കിയ സുന്ദരി- വൈറലായ വീഡിയോ

നഗരങ്ങളിലെ ട്രാഫിക്ജാമുകളില്‍ നാം പെടുമ്പോള്‍ കാറിന്റെ ചില്ലു തുടയ്ക്കാം എന്നു പറഞ്ഞ് നമ്മുടെ അനുവാദത്തിനുപോലും കാത്തുനില്‍ക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചില്ല് വൃത്തിയാക്കി നമ്മുടെ മുന്നില്‍ കൈ നീട്ടുന്ന അന്യനാട്ടുകാരായ ചില യുവതികളെ പലരും കണ്ടിട്ടുണ്ടാകും. ഗ്രീന്‍ സിഗ്നല്‍ വരുംമുമ്പ് അവര്‍ അടുത്തയാളിലേയ്ക്ക് പോയിരിക്കും.

തിരക്കേറിയ ട്രാഫിക് സിഗ്‌നലില്‍ സുന്ദരിയായ ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ മുന്നില്‍ ട്രാഫിക്ജാമില്‍ പെട്ട കാറിലെ ധനികന്‍ മിടുക്കനാകാന്‍ നോക്കുന്നതും തുടര്‍ന്ന് അവള്‍ അവനെ വിഡ്ഢിയാക്കുന്നതുമാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്ന ഒരു വീഡിയോയുടെ ഉള്ളടക്കം.

‘pooja_shree_pareek’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അപ് ലോഡ് ചെയ്തതാണ് ഈ രസകരമായ വൈറല്‍ വീഡിയോ . സുന്ദരിയായ ഒരു പാവം പെണ്‍കുട്ടി തന്റെ കാറില്‍ ഇരിക്കുന്ന ഒരു ധനികനെ സമീപിച്ച് പണം ചോദിക്കുന്നു. തുടക്കത്തില്‍, അയാള്‍ നിരസിച്ചു, യാചകരോടുള്ള വെറുപ്പും പ്രകടിപ്പിച്ചു. അസ്വസ്ഥനായ അവന്‍ ജനല്‍ തുറന്ന് അവളോട് പറഞ്ഞു, ‘എനിക്ക് നിങ്ങളെ അറിയാം, നിങ്ങള്‍ ഒരു ജോലിയും ചെയ്യാതെ യാചിക്കുകയാണ്, പണി ചെയ്യാതെ നിങ്ങള്‍ക്ക് പണം വേണം.’

എന്നാല്‍, സുന്ദരിയായ ആ പാവം പെണ്‍കുട്ടി മിടുക്കിയായിരുന്നു. പെട്ടെന്ന് അവള്‍ ആ മനുഷ്യനോട് പറയുന്നു, ‘സര്‍, ഞാന്‍ നിങ്ങളുടെ കാറിന്റെ മിറര്‍ വെറും 10 രൂപയ്ക്ക് വൃത്തിയാക്കാം. കുറഞ്ഞ ചെലവില്‍ കാറിന്റെ ചില്ലുവൃത്തിയാകുമല്ലോ എന്ന ചിന്തയില്‍ മനസ്സില്ലാമനസ്സോടെ ആ മനുഷ്യന്‍ അതിനു സമ്മതിക്കുകയും അവള്‍ക്ക് 20 രൂപ കൊടുക്കുകയും ചെയ്തു.

എന്നാല്‍ പെണ്‍കുട്ടിയുടെ മിടുക്ക് അവിടെ അവസാനിക്കുന്നില്ല. അവള്‍ കാറിനുള്ളിലേയ്ക്ക് കൈകടത്തി വൈപ്പര്‍ കണ്‍ട്രോള്‍ സ്വിച്ച് ലിവര്‍ ഓണാക്കുന്നു. വിന്‍ഡ്ഷീല്‍ഡ് കാറിന്റെ വൈപ്പര്‍ ഉപയോഗിച്ചുതന്നെ വൃത്തിയാക്കുന്നു. കൗശലക്കാരിയായ ആ പാവം പെണ്‍കുട്ടി തന്നെ വിഡ്ഢിയാക്കിയെന്ന് മനസ്സിലാക്കിയ ധനികന്‍ സ്തംഭിച്ചുപോയി.

നിരവധി ലൈക്കുകളും ഷെയറുകളും നേടി വൈറലായ വീഡിയോ വൻ ശ്രദ്ധ നേടിയിട്ടുണ്ട്. കമന്റ് സെക്ഷനിൽ, മിടുക്കിയായ ഭിക്ഷക്കാരിയായ പെൺകുട്ടിയെ നെറ്റിസൺസ് പ്രശംസിക്കുകയും അവളുടെ തട്ടിപ്പിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.


മറ്റ് നിരവധി ഉപയോക്താക്കള്‍ പെണ്‍കുട്ടിയുടെ ചാതുര്യത്തെ അഭിനന്ദിച്ച് ചിരിക്കുന്ന ഇമോജികളുമായി കമന്റ് വിഭാഗത്തില്‍ നിറഞ്ഞു.