Celebrity

ബുര്‍ജ് ഖലീഫ കീഴടക്കി ‘ മിസ്റ്റര്‍ ബീസ്റ്റ്’

മിസ്റ്റര്‍ ബീസ്റ്റ് എന്ന യൂട്യൂബറിനെ അറിയില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മിസ്റ്റര്‍ ബീസ്റ്റ് എന്നറിയിപ്പെടുന്ന ജയിംസ് ഡൊണാള്‍ഡ്സണ്‍ ദുബായിലെ ബുര്‍ജ് ഖലീഫ കീഴടക്കി. ബുര്‍ജ് ഖലീഫയില്‍ മിസ്റ്റര്‍ ബീസ്റ്റ് കയറിയ വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

ഞാന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിലാണ് നില്‍കുന്നത്, താന്‍ താഴേയ്ക്ക് നോക്കാന്‍ പാടില്ലായിരുന്നു ഇത് ഭയപ്പെടുത്തുന്നതാണെന്നാണ് ബുര്‍ജ് ഖലീഫയുടെ മുകളിലെത്തി മിസ്റ്റര്‍ ബീസ്റ്റ് പറഞ്ഞത്.

യാത്രാനുഭവത്തിന്റെ പല വീഡിയോയും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. ഈ ദൗത്യത്തിന്റെ ഗ്രാന്റ് ഫിനാലെ ആയിട്ടാണ് ബൂര്‍ജ് ഖലീഫ കീഴടക്കാനായി തീരുമാനിച്ചത്. അറ്റ്ലാന്‍സിലെ സ്യൂട്ടിലെ താമസം , ഒട്ടക സവാരി, സൂപ്പര്‍ കാര്‍ റേസ് തുടങ്ങിയ പല യാത്രാനുഭവങ്ങളും താരം ദുബൈയില്‍ നടത്തിയിരുന്നു.

ഹോളിവുഡ് താരം ടോംക്രൂസ് , കായിക ശേഷി പ്രകടിപ്പിക്കാനായി ,ഷെയ്ഖ് ഹംദാന്‍, പരസ്യത്തിനായി നിക്കോള്‍ സ്മിത്ത്, ഫിറ്റ്നസ് യാത്രയുടെ ഭാഗമായി വില്‍ സ്മിത്ത്, സാം സണ്ടര്‍ലാന്‍ഡ്, അലൈന്‍ റോബര്‍ട്ട് എന്നിവരും മുന്‍പ് ബുര്‍ജ് ഖലീഫ കീഴടക്കിയ പ്രശസ്ത വ്യക്തികളാണ്.