Sports

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ പരീക്ഷണം ; സഞ്ജുവിന്റെ സ്ഥിരതയില്‍ ആശങ്ക പ്രകടിപ്പിച്ച കുംബ്‌ളേ

വെള്ളിയാഴ്ച ഡര്‍ബനില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അതിനിടയില്‍ മലയാളിതാരം സഞ്ജു സാംസണിന്റെ സ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ. ഇടയ്ക്കിടെ മിന്നുകയും മങ്ങുകയും ചെയ്യുന്ന സഞ്ജുവിന്റെ സ്ഥിരതയില്ലായ്മാണ് താരത്തിന്റെ കാര്യത്തിലും അനിശ്ചിതമാകുന്നത്.

2015ല്‍ സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരത്തോടെയാണ് സാംസണിന്റെ ടി20 കരിയര്‍ ആരംഭിച്ചത്. 33 ടി20 മത്സരങ്ങളില്‍ നിന്ന്, 144.52 സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്തിക്കൊണ്ട്, ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറികളുമായി അദ്ദേഹം 594 റണ്‍സ് ശേഖരിച്ചു. ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍, 47 പന്തില്‍ നിന്ന് 111 റണ്‍സ് നേടി സാംസണ്‍ തന്റെ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചിരുന്നു. അതേസമയം ബംഗ്ലാദേശിനെതിരെ സാംസണിന്റെ സമീപകാല സെഞ്ച്വറി അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് കുംബ്ലെ പ്രകടിപ്പിച്ചു.

”സഞ്ജു സാംസണെ ടീമില്‍ ദീര്‍ഘകാലം നിലനിര്‍ത്തുന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ സെഞ്ച്വറി തീര്‍ച്ചയായും അദ്ദേഹത്തിന് വളരെയധികം ആത്മവിശ്വാസം നല്‍കും. സഞ്ജു സാംസണിന്റെ കഴിവ് ഞങ്ങള്‍ക്കറിയാം, അവന്‍ ഒരു മികച്ച കളിക്കാരനാണ്.” കുംബ്ലെ പറഞ്ഞു. ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ സാംസണ്‍ ടീമിന്റെ വിലപ്പെട്ട സമ്പത്താണെന്ന് തെളിയിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

”ഒന്നോ രണ്ടോ മൂന്നോ നമ്പറില്‍ അദ്ദേഹത്തെ ഇന്നിംഗ്‌സിന്റെ മുകളില്‍ നിര്‍ത്തുക, അവിടെയാണ് അദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന് ശക്തമായ ബാക്ക്ഫൂട്ട് കളിയുണ്ട്, ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ധാരാളം സമയമുണ്ട്, കൂടാതെ ദക്ഷിണാഫ്രിക്കയിലെ ആ നാല് മത്സരങ്ങളും അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് രസകരമായിരിക്കും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 8 ന് ഡര്‍ബനിലെ കിംഗ്‌സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉദ്ഘാടന ഏറ്റുമുട്ടലോടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാല് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയില്‍ ഏറ്റുമുട്ടും. നവംബര്‍ 10 ന് രണ്ടാം ടി20 യ്ക്കായി പോര്‍ട്ട് എലിസബത്തിന്റെ സെന്റ് ജോര്‍ജ് പാര്‍ക്കിലേക്ക് നീങ്ങും. തുടര്‍ന്ന് നവംബര്‍ 13 ന് സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്കില്‍ മൂന്നാം മത്സരം നടക്കും. നവംബര്‍ 15 ന് വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ അവസാന മത്സരത്തോടെ പരമ്പര സമാപിക്കും.