Health

തക്കാളി സോസ് അമിതമായി കഴിയ്ക്കുന്നവരാണോ? ‘പണി’ വരുന്നുണ്ട്

തക്കാളി നിരവധി പോഷകഗുണങ്ങളാല്‍ നിറഞ്ഞതാണ്. തക്കാളിയെക്കാള്‍ പലര്‍ക്കും തക്കാളി സോസ് ഇഷ്ടമായിരിക്കും. എന്നാല്‍ തക്കാളി സോസ് അമിതമായി കഴിയ്ക്കുന്നത് നിരവധി ദോഷങ്ങളും ഉണ്ടാക്കുന്നു. ഭക്ഷണത്തിന് രുചി ഉറപ്പ് വരുത്തുന്ന സോസിന്റെ ദോഷവശങ്ങളെ കുറിച്ച് ചിന്തിച്ചാല്‍ പിന്നീട് ഒരിക്കല്‍ പോലും നാം അത് നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തില്ല.

വിവിധ തരത്തിലുള്ള ഉപ്പും സുര്‍ക്കയും ആന്റി ഓക്സിഡന്റ്സും പൗഡറുകളും അടങ്ങിയതാണ് തക്കാളി സോസ്. ഈ വസ്തുക്കളെല്ലാം തന്നെയാണ് അതിനെ നമുക്ക് വളരെയധികം രുചി പ്രിയമാക്കുന്നതും. സോസ് നിര്‍മിക്കാന്‍ ഉപ്പ് നിര്‍ബന്ധമായ സാഹചര്യത്തില്‍, ഉപ്പ് ലഭ്യമല്ലാത്ത അവസ്ഥയില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന കുറഞ്ഞ വിലയുള്ള ഉപ്പുപയോഗിച്ചാണ് സോസ് നിര്‍മിക്കാറ്. ഇത് ശരീരത്തില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും കൊളെസ്ട്രോള്‍ അനുബന്ധ രോഗങ്ങള്‍ക്കും കാരണമാക്കുന്നു. കൂടാതെ തക്കാളി സോസില്‍ തക്കാളിയെക്കാള്‍ രുചിയായി തോന്നുന്നത് അതില്‍ അടങ്ങിയിരിക്കുന്ന മറ്റ് രുചിക്കൂട്ടുകള്‍ ആയിരിക്കും. സോസില്‍ അടങ്ങിയിരിക്കുന്ന ലൈസോപിന്‍ ഭക്ഷണം ദഹിപ്പിക്കുന്നതിലും പ്രശ്നം സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

മോണോ സോഡിയം ഗ്ലുട്ടാമേറ്റ് അഥവാ എം.എസ്.ജിയാണ് സോസിനെ ഇത്രയും പ്രിയമാക്കുന്നതില്‍ ഒന്നാമന്‍. ഇതിന്റെ വര്‍ധിച്ചുള്ള ഉപയോഗം ആസ്മക്കും തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കും കാരണമാക്കും. സോസില്‍ അടങ്ങിയിട്ടുള്ള 160 മില്ലിഗ്രാം സോഡിയം ഒരു മനുഷ്യന് ഒരു ദിവസത്തില്‍ ഉപയോഗിക്കുന്നതിലും കൂടുതല്‍ അളവിലുള്ളതാണ്.

നല്ല രീതിയില്‍ പരിചരിച്ച് ഫാക്ടറിയില്‍ ഉല്പാദിപ്പിക്കുന്ന സോസില്‍ ഒരു നല്ല ശതമാനം കാര്‍ബണും ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനെ വളരെയധികം ദോഷകരമായിട്ടാണ് ബാധിക്കുന്നത്. സോസിലെ പഞ്ചസാരയും സോഡിയവുമാണ് അതിലെ ഏറ്റവും പ്രശ്നമായ കൂട്ട്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം ശരീരത്തിന് ഗുരുതരമായ രോഗാവസ്ഥയാണ് ഉണ്ടാക്കുന്നത്. ഒരു ടേബിള്‍ സ്പൂണ്‍ തക്കാളി സോസില്‍ ഒരു ചോക്ലേറ്റിനേക്കാളും ബിസ്‌ക്കറ്റിനേക്കാളും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇത് ശരീരത്തിന്റെ ഇന്‍സുലിന്‍ ലെവല്‍ താളം തെറ്റിക്കുമെന്നും ഉയര്‍ന്ന ശരീര ഭാരത്തിന് കാരണമാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.