ഹോളിവുഡ് സുന്ദനി ഡെമിമൂറിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്ത ‘സ്ട്രിപ് ടീസി’ ലെ നഗ്‌നരംഗം പുനരവതരിപ്പിച്ച് മോഡലും ടെലിവിഷന്‍ താരവും നടിയുമായ കൈലി ജന്നര്‍. പൂര്‍ണ്ണനഗ്‌നതയിലുള്ള ഫോട്ടോ താരം വ്യാഴാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. 1990 കളില്‍ ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു സ്ട്രിപ്പടീസിലെ വേഷത്തോട് അസാധാരണ സാമ്യമുള്ള വേഷമായിരുന്നു ജന്നറിന്റേത്.
തൊണ്ണൂറുകളിലെ തന്റെ ഏറ്റവും ചൂടേറിയ സിനിമകളിലൊന്നിന്റെ പോസ്റ്ററിനായി ഡെമി മൂര്‍ നല്‍കിയ പോസ് പുനഃസൃഷ്ടിക്കുകയായിരുന്നു കൈലിയും. ഡെമിയെപ്പോലെ, കൈലിയും നഗ്നശരീരത്തിന് മുകളിലൂടെ തന്റെ നീളമുള്ള കറുത്ത മുടി നേരെയും താഴോട്ടും ധരിച്ചിരുന്നു. ഫോട്ടോയ്ക്ക മുകളില്‍ വെള്ള നിറത്തില്‍ കൈലി ജെന്നര്‍ എന്നും ചുവപ്പ് നിറത്തില്‍ സ്ട്രിപ്റ്റീസ് എന്നും എഴുതിയിരുന്നു. മകളുടെ സംരക്ഷണത്തിനുള്ള നിയമപോരാട്ടത്തിന് പണം കണ്ടെത്താന്‍ ഒരു മുന്‍ എഫ്ബിഐ ഏജന്റ് മിയാമിയിലെ ഈഗര്‍ ബീവര്‍ സ്ട്രിപ്പ് ക്ലബ്ബില്‍ നൃത്തം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുകയും അവിടെ അവള്‍ ഷാദ് എന്ന ബൗണ്‍സറുമായി സൗഹൃദത്തിലാകുന്നതുമായിരുന്നു സിനിമ പറഞ്ഞ കഥ.
ജെയ്ന്‍ ഫോണ്ടയുടെ 1960കളിലെ ബാര്‍ബറേലയുടെ ഐതിഹാസിക വേഷം നേരത്തേ ജെന്നര്‍ ചാനലില്‍ അവതരിപ്പിച്ചിരുന്നു. അതിന് ശേഷമാണ് സ്ട്രിപ്ടീസ് എടുത്തത്. കൈലിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 400 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ളതായിട്ടാണ് കണക്കുകള്‍.
