തുടര്‍ച്ചയായുള്ള നടുവേദന പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഇത് ചിലര്‍ അത്ര കാര്യമാക്കാറില്ലായെന്നതാണ് സത്യം. എന്നാല്‍ ഇനി ഇക്കാര്യം അങ്ങനെ തള്ളികളയാന്‍ വരട്ടേ. നട്ടെല്ലിലുണ്ടാകുന്ന ട്യൂമറുകള്‍ ആകാം ഇതിന് കാരണം. ഇത് കാന്‍സറിന്റേയോ അല്ലാതെയോ ആകാം. എക്സ് റേ, എം ആര് ഐ , ലാബ് പരിശോധന തുടങ്ങിയവയിലൂടെ രോഗം നിര്‍ണയിക്കാനായി സാധിക്കും.
നട്ടെല്ലില്‍ മുഴകള്‍ ഉണ്ടെങ്കില്‍ എല്ലുകളുടെ ഘടന ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നത് കൊണ്ടും നട്ടെല്ലിലെ നാഡികള്‍ അമര്‍ത്തപ്പെടുന്നത് കൊണ്ടും വേദന വരാം. നട്ടെല്ലിന്റെ അസ്ഥിരത മൂലവും നടുവേദന ഉണ്ടാകാം.
ട്യൂമര്‍ അര്‍ബുദമാണ് നട്ടെല്ലിനെങ്കില് സാവധാനം തുടങ്ങുന്ന വേദന കുറച്ച് കഴിയുമ്പോള്‍ ശക്തമാകും. വിശ്രമിച്ചത് കൊണ്ട് വേദന മാറില്ല. നടുവിന്റെ മുകളിലും താഴെയും കുത്തുന്ന പോലെയുള്ള കടുത്ത വേദന ഉണ്ടാകാം.
പേശികളിലെ ബലക്ഷയം, മരിവിപ്പ്, ഇക്കിളി അനുഭവപ്പെടുക, ചൂടോ തണുപ്പോ അറിയാത്ത അവസ്ഥ, മൂത്രം പിടിച്ച് വെക്കാന്‍ സാധിക്കാതെ വരുക, ലൈംഗിക ശേഷിക്കുറവ്, നടക്കാന്‍ പ്രയാസം ഇതൊക്കെയാണ് മറ്റ് ലക്ഷണങ്ങള്‍.
രോഗം നിര്‍ണയം വളരെ സങ്കീര്‍ണമാണ്. ഡോക്ടര്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇമോജിങ് ടെസ്റ്റ് നടത്തും. രക്ത പരിശോധന, സ്പൈനല്‍ ടാപ്സ്, മൂത്ര പരിശോധന, എംആര്‍ ഐ, മാഗ്നറ്റിക് റസൊണന്‍സ് സ്പെക്ട്രോ സ്കോപ്പി, സിംഗിള്‍ ഫോട്ടോണ്‍ എമിഷന്‍ കംപ്യൂട്ടഡ് ടോമോഗ്രഫി, ആഞ്ജിയോഗ്രഫി, ടിഷ്യൂ ബയോപ്സി, മാഗ്നറ്റൈന്സഫലോഗ്രഫി എന്നിവയൊക്കെയാണ് രോഗം നിര്‍ണയിക്കാനുള്ള പരിശോധനകളാണ്.