തിങ്കളാഴ്ച പാരീസില്‍ റോഡ്രിയും മാഞ്ചസ്റ്റര്‍ സിറ്റിയും ബാലന് ഡി ഓര് അവാര്‍ഡ് വേദിയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തപ്പോള്‍ പുരസ്ക്കാരവേദിയായ ചാറ്റ്ലെറ്റ് തിയേറ്ററിലെ ഗാല ഇവന്റില്‍ സംസാരവിഷയമായത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. എട്ടു പുരസ്ക്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ഉണ്ടായിട്ടും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് എന്തുകൊണ്ടാണ് പുരസ്ക്കാരവേദി ബഹിഷ്ക്കരിച്ചത് വന്‍ ചര്‍ച്ചയായി.
തിങ്കളാഴ്ച രാത്രി നടന്ന ഇവന്റിനുള്ള അവാര്‍ഡുകളില്‍ മികച്ച ക്ലബ്ബിനുള്ളത് അടക്കം സ്പാനിഷ് ക്ലബ്ബിന് എട്ട് നോമിനികള്‍ ഉണ്ടായിരുന്നു, എന്നാല്‍ ടീം അംഗങ്ങളാരും പാരീസില്‍ ഉണ്ടായിരുന്നില്ല. തങ്ങളുടെ ഏറ്റവും വിലപിടിച്ച താരങ്ങളില്‍ ഒരാളായ ബ്രസീലിയിന്‍ വിനീഷ്യസ് ജൂണിയറെ അപമാനിച്ചതിലുള്ള പ്രതിഷേധമായിട്ടായിരുന്നു റയല്‍ താരങ്ങളാരും എത്താതിരുന്നത്. റയല്‍ മാഡ്രിഡിന്റെ ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗ് ഡബിള്‍സിലും സ്വാധീനം ചെലുത്തിയതിന് ശേഷം അഭിമാനകരമായ ട്രോഫി അവകാശപ്പെടാനുള്ള കനത്ത സാധ്യതയിലായിരുന്നു ബ്രസീലിയന്‍ വിംഗര്‍. എന്നിരുന്നാലും, ബാലണ്‍ ഡി ഓര് പുരസ്കാരത്തിനായുള്ള മത്സരത്തില്‍ വിനീഷ്യസ് റോഡ്രിക്ക് പിന്നിലായതോടെ അപമാനഭാരം മുന്‍നിര്‍ത്തി ലോകത്തെ ഒന്നാം നമ്പര്‍ ക്ലബ്ബ് ഇവന്റ് ബഹിഷ്കരിച്ചു.
തിങ്കളാഴ്ച പാരീസില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയും സ്പെയിന് മിഡ്ഫീല്‍ഡര്‍ റോഡ്രിയാണ് ചരിത്രമെഴുതിയത്. 2008-ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം ട്രോഫി നേടുന്ന ആദ്യത്തെ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ താരവും സ്പെയിനില്‍ നിന്നും പുരസ്ക്കാരം ഉയര്‍ത്തുന്ന മൂന്നാമത്തെയാളുമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ച റോഡ്രി 1960-ന് ശേഷം പുരസ്ക്കാരം നേടുന്ന സ്പെയിനില്‍ നിന്നുള്ള ആദ്യ പുരുഷ താരമായിരുന്നു. പുരുഷ അവാര്‍ഡ് നേടാനുള്ള വാതുവെപ്പുകാരുടെ ഇഷ്ടതാരമായ വിനീഷ്യസിനെ പുരസ്ക്കാരത്തിന്റെ അണിയറക്കാര്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റയല്‍ ചടങ്ങ് ബഹിഷ്കരിച്ചത്.
യുവേഫയ്ക്ക് എതിരേ അനാദരവും റയല്‍ മാഡ്രിഡ് ആരോപിച്ചിട്ടുണ്ട്. 30 കളിക്കാരുടെ നോമിനേഷന് ലിസ്റ്റില്‍ ഉണ്ടായിരുന്ന തങ്ങളുടെ ഡിഫന്‍ഡര്‍ ഡാനി കാര്‍വാജലിനെ അന്യായമായി അവഗണിക്കപ്പെട്ടുവെന്ന് പറഞ്ഞ് ബാലണ്‍ ഡി ഓര് ജേതാവിനായുള്ള തിരഞ്ഞെടുപ്പ് നടപടിക്രമത്തെ ക്ലബ് ചോദ്യം ചെയ്തു. 2024 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ സ്പെയിന്കാരന് ഓപ്പണിംഗ് ഗോള്‍ നേടി, വെംബ്ലിയില്‍ മാഡ്രിഡിന്റെ 2-0 കിരീട വിജയത്തില്‍ വിനീഷ്യസ് രണ്ടാം ഗോള്‍ നേടിയിരുന്നു. വിനീഷ്യസിന് വിജയിയായി നല്കുന്നില്ലെങ്കില്, അതേ മാനദണ്ഡം കാര്‍വാജലിനെ വിജയിയായി ചൂണ്ടിക്കാണിക്കുന്നതായും അവര്‍ പറഞ്ഞു.




