Crime

ഒരു ഭാര്യക്ക് രണ്ട് ഭർത്താക്കന്മാര്‍, തമ്മില്‍ കണ്ടാല്‍ തമ്മില്‍ത്തല്ല്, അവസാനം ഒരാൾക്ക് മൂക്ക് നഷ്ടപ്പെട്ടു

രാജസ്ഥാനിലെ ഫലോഡിയിൽ രണ്ട് വിവാഹം കഴിച്ച ഒരു സ്ത്രീയുടെ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ രക്തരൂക്ഷിതമായ സംഘർഷം. ആദ്യ ഭർത്താവ് രണ്ടാം ഭർത്താവിന്റെ മൂക്ക് അറുത്തു. പോലീസ് ​കേസെടുത്ത് അന്വേഷിക്കുകയാണ്. രണ്ടാമത്തെ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഭഗവതിയെ എന്ന സ്ത്രീയെ ആദ്യം വിവാഹം കഴിച്ചത് ഭഗവാന്‍റാം എന്നയാളാണെന്നാണ് പോലീസ് പറയുന്നത്. അവർക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ വിവാഹശേഷം ഭഗവതി ഉമറാമുമായി സൗഹൃദത്തിലായി. ഏറെ നാളത്തെ സൗഹൃദത്തിന് ശേഷം ഭഗവതി ഉമറാമുമായി ഒളിച്ചോടി വിവാഹിതയായി. പിന്നീട് അയാ​ളോടൊപ്പം താമസവും തുടങ്ങി.

ഇതുമായി ബന്ധപ്പെട്ട് ഭഗവതിയുടെ രണ്ട് ഭർത്താക്കന്മാർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഭഗവതിയുടെ ഭർത്താക്കൻമാരായ ഉമറാമും ഭഗവാൻറാമും മുമ്പ് പലതവണ വഴക്കിട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഓരോ തവണയും മറ്റുള്ളവരുടെ ഇടപെടൽ മൂലം പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ ഇത്തവണ അവളെ ഒറ്റയ്ക്ക് കണ്ടപ്പോൾ ഉമറാം മർദ്ദിക്കുകയായിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഉമറാമും ഭഗവാൻറാമും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഉമറാമിനെ ആയുധം കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

ഉമറാം വയലിൽ പണിയെടുക്കാന്‍ പോകുകയായിരുന്നു. ഇതിനിടെയാണ് ബൊലേറോ കാറിൽ ഭഗവാൻറാമും അക്രമികളും വന്നത്. ഇവര്‍ ഉമറാമിനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച ശേഷം കാറിൽ കയറ്റി ദൂരേക്ക് കൊണ്ടുപോയി മൂക്ക് മുറിക്കുകയായിരുന്നു. ഉമറാമിന്റെ ശരീരത്തിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങിയതോടെ പ്രതികൾ അയാളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ളവരാണ് ഉമറാമിനെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിൽ ഉമറാമിന്റെ ഭാര്യ ഭഗവതിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.