Celebrity

പുതിയ കാമുകന്‍? സാമന്തയ്‌ക്കൊപ്പമുള്ള സുന്ദരന്‍ ആര് ? വീഡിയോ വൈറല്‍

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമാന്ത റൂത്ത് പ്രഭു വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. തന്റെ വരാനിരിക്കുന്ന ചിത്രമായ സിറ്റാഡലിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം. ഇപ്പോള്‍ താരത്തോടൊപ്പം ഒരു യുവാവിനെ കണ്ടതാണ് നെറ്റിസണ്‍സ് ആഘോഷമാക്കിയിരിയ്ക്കുന്നത്. താരം ഒരു യുവാവിനോടൊപ്പം വേദി വിടുന്ന വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്.

ശോഭിത ധൂലിപാലയുമായുള്ള മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് ശേഷം നടി ഡേറ്റിംഗ് ആരംഭിച്ചിരിക്കാമെന്നാണ് വീഡിയോ പുറത്ത് വന്നതോടെ നെറ്റിസണ്‍സിന്റെ അനുമാനം. വീഡിയോയില്‍, നീല സ്ട്രാപ്പ്‌ലെസ് ഡ്രസിലാണ് സാമന്തയെ കാണാന്‍ സാധിയ്ക്കുന്നത്. താരം ഒരു പുരുഷനൊപ്പം വേദി വിടുന്നത് കാണാം. വീഡിയോയില്‍ സാമന്ത ഇദ്ദേഹത്തിന്റെ കൈ പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് കാണാം. എന്നാല്‍ സാമന്തയുടെ കൈകള്‍ വിടുവിയ്ക്കാന്‍ ഇയാള്‍ ശ്രമിയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിയ്ക്കും.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്. ”സാം മുന്നോട്ട് പോയതായി തോന്നുന്നു”- ഒരാള്‍ കുറിച്ചു. ”എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ അവളുടെ കൈ പരസ്യമായി പിടിക്കാത്തത്”- മറ്റൊരാള്‍ ചോദിയ്ക്കുന്നു. ”അവള്‍ എന്തിനാണ് കൈ പിടിക്കാന്‍ ശ്രമിക്കുന്നത് എന്നത് നിരാശാജനകമാണെന്ന് തോന്നുന്നു. അവള്‍ ഇതിനകം വളരെ സ്വതന്ത്രയായ സ്ത്രീയാണ്, അവള്‍ക്ക് അവളുടെ കൈ പിടിക്കാന്‍ ഒരു പുരുഷനെ ആവശ്യമില്ല.” – എന്നാണ് മറ്റൊരാള്‍ കുറിയ്ക്കുന്നത്.