Celebrity

നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി BTS താരം ജെ -ഹോപ്, തിരിച്ച് വരവ് ഗംഭീര ആഘോഷമാക്കി ആരാധകര്‍

നിര്‍ബന്ധിത സൈനികസേവനം പൂര്‍ത്തികരിച്ച് ബിടിഎസ് താരം ജെ – ഹോപ് തിരിച്ചെത്തി. ഇദ്ദേഹത്തിന്റെ തിരിച്ച് വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. 2023 ഏപ്രിലായിരുന്നു 18 മാസം നീണ്ട നിര്‍ബന്ധിത രാജ്യ സേവനത്തിനായി ജെ ഹോപ് സൈന്യത്തില്‍ ചേര്‍ന്നത്. അതേ സമയം ബാന്‍ഡിലെ അംഗമായ ജിന്‍ ജൂണില്‍ തന്നെ സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിരുന്നു.

സെന്‍ട്രല്‍ വോന്‍ജു നഗരത്തിലെ സൈനിക താവളത്തിന്റെ ഗേറ്റിലൂടെ ജെ ഹോപ് പുറത്തുവന്നപ്പോള്‍ സഹതാരമായ ജിന്‍ സ്വീകരിക്കുന്നതിനായി എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ദക്ഷിണകൊറിയന്‍ നിയമമനുസരിച്ച് 18 നും 28 നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും സൈനിക സേവനത്തിലേര്‍പ്പെടണം. ഇതുനുസരിച്ചാണ് ബി ടി എസ് പാട്ടില്‍ നിന്ന് ഇടവേളെടുത്ത് താരങ്ങളും സൈനികസേവനത്തിനിറങ്ങിയത്. ഏതാണ്ട് 18 മുതല്‍ 21 മാസം വരെ നീളുന്ന സേവനമാണിത്.

ബാന്‍ഡിലെ മുതിര്‍ന്ന അംഗമായ ജിന്‍ 2022 ഡിസംബറില്‍ ദക്ഷിണ കൊറിയന്‍ ബുട്ട് ക്യാംപില്‍ പ്രവേശിച്ചു. പിന്നാലെ മാസങ്ങളുടെ ഇടവേളയില്‍ മറ്റുള്ളവരും ക്യാമ്പിലെത്തി.എന്നാല്‍ സൈനിക സേവനത്തിന് ശേഷം പഴയപോലെ തങ്ങള്‍ തിരികെ എത്തുമെന്നും വേദി കീഴടക്കുമെന്നും ബിഡിഎസ് ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നു.ബിടിഎസിന് ലോകമെമ്പാടുമായി നിരവധി ആരാധകരാണുള്ളത്.