Lifestyle

റിലേഷന്‍ഷിപ്പില്‍നിന്നും ഒരു ബ്രേക്കപ്പ് എടുത്താലോ? ചില ഗുണങ്ങളുണ്ട്

ചിലപ്പോള്‍ നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കണമെന്ന് സ്വയം തോന്നാറുണ്ടല്ലോ, എന്നാല്‍ ഇതിന് പല കാരണങ്ങളും ഉണ്ടായിരിക്കാം. ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കുക എന്നത് വഴക്കുകള്‍, വാഗ്വാദങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവയ്ക്ക് വഴി വെയ്ക്കാറുണ്ട്. ഇതില്‍ നിന്നൊക്കെ മോചിതരാകുക എന്നത് കുറച്ച് പാടുള്ള കാര്യമാണ്. നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കാനും പങ്കാളിയെ ഇക്കാര്യം ബോധ്യപ്പെടുത്താനും ഇനി പറയുന്ന കാര്യങ്ങള്‍ പ്രയോജനപ്പെടും…

  • ആത്മപരിശോധനയ്ക്ക് ഇത് ധാരാളം സമയം നല്‍കുന്നു – ദേഷ്യവും വഴക്കുകളും നിങ്ങള്‍ വെറുക്കുന്ന കാര്യങ്ങളാണ്. നിങ്ങളുടെ ബന്ധത്തെ കുറിച്ച് മാത്രം ചിന്തിച്ച് സമയം കളയുന്നത്. നിങ്ങളുടെ ബന്ധത്തെ കുറിച്ചും, അതിലെ പാകപ്പിഴകളെ കുറിച്ചും ഒരു ആത്മപരിശോധനയ്ക്ക് ഈ ഇടവേള ആവശ്യത്തിന് സമയം നല്‍കുന്നു.
  • നിങ്ങള്‍ക്ക് ശാന്തനാകാനുള്ള അവസരം ലഭിക്കും – ഈ ഇടവേള നിങ്ങളെ ശാന്തനാക്കുന്നതിനും, കൂടുതല്‍ ചിന്തിക്കുന്നതിനും അവസരം നല്‍കുന്നു. ഉണ്ടായിരുന്ന ബന്ധം പ്രാധാന്യമുള്ളതാണോയെന്ന് നിങ്ങള്‍ സ്വയം ചിന്തിക്കുന്നു. കൂടാതെ പങ്കാളിയുമായി ഇതേ കുറിച്ച് ശാന്തമായി സംസാരിക്കാനും സാധിക്കുന്നു.
  • നിങ്ങള്‍ തെറ്റുകള്‍ തിരിച്ചറിയാന്‍ തുടങ്ങും – നിങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കാന്‍ തുടങ്ങും. ഈഗോയും മറ്റ് കാര്യങ്ങളും കൊണ്ട് നിങ്ങള്‍ വഴക്കുകളോ പ്രശ്നങ്ങളോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഈ ഇടവേള അതൊക്കെ മനസ്സിലാക്കാനുള്ളതാണ്.
  • നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ നിങ്ങളുടെ വികാരങ്ങള്‍ കൂടുതല്‍ വ്യക്തമാകും – ബന്ധത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ വികാരം എത്രത്തോളം ഉയരത്തിലാണെന്നും സാധാരണമാണെന്നും മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങള്‍ പങ്കാളിയില്‍ നിന്ന് അകലുമ്പോള്‍ അവരുടെ വികാരങ്ങളും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
  • നിങ്ങളുടെ ബന്ധത്തെ പുതിയ വീക്ഷണത്തോടെ നോക്കാന്‍ സാധിക്കും – നിങ്ങളുടെ ബന്ധത്തെ പുതിയൊരു കോണിലൂടെ കാണാന്‍ സാധിക്കും. അത് നിങ്ങളുടെ വികാരത്തെയും പങ്കാളിയുടെ വികാരത്തെയും മനസ്സിലാക്കാന്‍ സാധിക്കുന്നു.