Featured Fitness

ദിവസം 40 പുഷ്അപ് എടുത്താല്‍ ഹൃദ്രോഗ സാധ്യത കുറയുമോ? ഇതിന് പിന്നിലെ സത്യാവസ്ഥ

ജീവിതത്തില്‍ ആരോഗ്യവാനായി ഇരിക്കുകയെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിന് വ്യായമത്തിന് വളരെ വലിയ പങ്കുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വ്യായമത്തെ കുറിച്ചുള്ള ചില പൊടിക്കൈകള്‍ വളരെ വേഗത്തില്‍ പ്രചാരത്തിലെത്തിയിരുന്നു. ‘ ദിവസവും 40 പുഷ് അപ് എടുത്താല്‍ ഹൃദ്രോഗം വരില്ല’ എന്നതാണ് അത്. ഇനി ഇതിലെ വാസ്തവത്തിനെ കുറിച്ച് പരിശോധിക്കാം.

ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ലളിതമായ വ്യായമങ്ങളിലൊന്നാണ് പുഷ് അപ് . സ്വാഭാവികമായും ദിവസവും 40പുഷ് അപ് എടുക്കാന്‍ കഴിയുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യമുള്ളവരാണ്. സ്വാഭാവികമായും ഹൃദ്രോഗം ബാധിക്കാന്‍ സാധ്യതയും കുറയും. ദിവസവും ഒറ്റ തവണയില്‍ 40 പുഷ് അപ് എടുക്കുകയെന്നത് ഒട്ടും നിസാരകാര്യമല്ല. പുഷ് അപ് എടുക്കുമ്പോള്‍ ശ്രദ്ധിക്കാത്ത പക്ഷം പരുക്കേല്‍ക്കാനും മസിലുകള്‍ക്ക്ക്ഷത മേല്‍ക്കാനും സാധ്യത അധികമാണെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടേതായി പുറത്തുവന്ന പഠനമാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. 40 വയസുള്ള ഒരു വ്യക്തി ദിവസവും 40 പുഷ് അപ് എടുക്കുകയാണെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവായിരിക്കും. ഇവരില്‍ രക്തധമനികളുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുമെന്നും ഹൃദയസ്തംഭന സാധ്യത കുറവായിരിക്കുമെന്നും ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. ദിസവും 10 ലേറെ പുഷ് അപ് എടുക്കുന്നവര്‍ക്കും ഇതേ ഗുണം തന്നെ ലഭിക്കുമെന്നും ഫിറ്റ്നെസ് ട്രെയിനര്‍മാര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ സ്വന്തം ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മാത്രം വ്യായാമവും ചെയ്യാന്‍ പാടുള്ളു. പരിശീലകന്റെ സഹായമില്ലാതെ ഇതിന് ഇറങ്ങിത്തിരിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അവരുടെ നിര്‍ദേശം പ്രകാരം മാത്രമേ ഫിറ്റ്നസ് യാത്ര ആരംഭിക്കാവൂ. നെഞ്ച്, ചുമല്‍, കൈമസിലുകള്‍ എന്നിവയാണ് പ്രധാനമായും പുഷ് അപ് എടുക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് ഹൃദയമോ ഹൃദയരോഗമോ ആയി നേരിട്ട് ബന്ധമില്ല.

പുഷ്അപ്പുകളെടുക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന വാദത്തെ സാധൂകരിക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലായെന്നും ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടുന്നു.