Lifestyle

പുരുഷന്മാരില്‍ സ്ത്രീകള്‍ വെറുക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ ?

സ്ത്രീകളുടെ ഗുണങ്ങളെ കുറിച്ച് പുരുഷന്മാര്‍ക്കെല്ലാം സങ്കല്‍പ്പങ്ങള്‍ ഉണ്ടാകും. തന്റെ പങ്കാളിയെ കുറിച്ച് പുരുഷന്മാര്‍ സങ്കല്‍പ്പിക്കുന്നത് പോലെ തന്നെ പുരുഷന്മാര്‍ എങ്ങനെയായിരിക്കണം എന്ന സങ്കല്‍പ്പം സ്ത്രീകള്‍ക്കും ഉണ്ടായിരിക്കും. സര്‍വ്വഗുണ സമ്പന്നനും സുന്ദരനൊന്നുമല്ലെങ്കിലും ചെറിയ ചെറിയ സങ്കല്‍പ്പങ്ങള്‍ പുരുഷനെ കുറിച്ച് എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിരിക്കും. പുരുഷന്മാരില്‍ സ്ത്രീകള്‍ വെറുക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

  1. മര്യാദയില്ലാത്ത, അസഭ്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പങ്കാളിയെ ശാരീരികവും മാനസികവുമായി ദേഹോപദ്രവം ഏല്പിക്കുന്ന പുരുഷന്മാരേയും സ്ത്രീകള്‍ അകറ്റി നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്.
  2. എല്ലാം താന്‍ വിചാരിച്ച പോലെ വേണമെന്ന് ശഠിക്കുന്ന, ഒരു കാര്യത്തില്‍ പോലും പങ്കാളിയുടെ അഭിപ്രായം ആരായാത്ത, എന്നാല്‍ പങ്കാളി എന്ത് തീരുമാനമെടുത്താലും അത് തന്റെ കൂടി അറിവോടെ ആയിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിക്കാരായ പുരുഷന്മാര്‍
  3. ഇതിന് നേരെ വിപരീതക്കാരെയും പെണ്‍കുട്ടികള്‍ക്ക് സ്വീകാര്യമല്ല. പങ്കാളി എന്ത് തീരുമാനമെടുത്താലും അതില്‍ അഭിപ്രായം പറയുകയോ ഇടപെടുകയോ ചെയ്യാത്തവരെ വ്യക്തിത്വമില്ലാത്തവരായാണ് അവരര്‍ കണക്ക് കൂട്ടുക.
  4. അത് ചെയ്യണം, ചെയ്യരുത്, ഇത് ഇങ്ങനെ വേണം തുടങ്ങി എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങളും സംശയവും കൊണ്ടുനടക്കുന്ന പുരുഷന്മാര്‍. പങ്കാളിയുടെ കാര്യങ്ങള്‍ പരസ്പരം അറിഞ്ഞിരിക്കേണ്ടത് തന്നെ. എന്നാല്‍ അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് വെറുപ്പാണ്.
  5. ‘കമ്മിറ്റ്‌മെന്റ് ‘ എന്ന വാക്കിനെ ഭയപ്പെടുന്ന പുരുഷന്‍. ഒരു ബന്ധത്തില്‍ തന്നെ തുടരണോ വേണ്ടയോ എന്ന് ആശങ്കപ്പെടുന്നവനെ ഒരു പെണ്‍കുട്ടിക്കും സ്വീകാര്യമല്ല
  6. പെണ്‍കുട്ടികളെ വായ്നോക്കാത്ത ആണ്‍പിള്ളേര് കുറവായിരിക്കും. എന്നാല്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയില്‍ കൈവിട്ട് പോകുന്ന തരത്തിലുള്ള മറ്റ് ബന്ധങ്ങള്‍ തേടുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് വെറുപ്പാണ്.
  7. താന്‍ പങ്കാളിയെക്കാള്‍ എല്ലാം കൊണ്ടും മേലെയാണെന്നു ചിന്തിക്കുന്ന, പങ്കാളിയുടെ കരിയറില്‍, സൗഹൃദങ്ങളില്‍, വസ്ത്രധാരണത്തില്‍ തുടങ്ങി എന്തിലും ഏതിലും കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്ന പുരുഷന്മാര്‍.
  8. ജീവിതത്തില്‍ ഒരു ലക്ഷ്യമോ, ആഗ്രഹങ്ങളോ ഇല്ലാത്ത, സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. സ്വന്തം കാലില്‍ നില്‍ക്കുന്ന സാമ്പത്തികമായും, മാനസികമായും സുരക്ഷിതത്വം നല്‍കുന്ന പുരുഷന്മാരെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.
  9. തന്റെ തെറ്റുകള്‍ ഭംഗിയായി ന്യായീകരിക്കുകയും പങ്കാളിയുടെ തെറ്റുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന പുരുഷന്മാര്‍.
  10. ആര്‍ക്കും ഹാനികരമല്ലാത്ത കുഞ്ഞ് കുഞ്ഞ് കള്ളങ്ങള്‍ പറയുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റുമല്ല. എന്നാല്‍ ഏത് വിഷയത്തിലും കള്ളങ്ങള്‍ പറയുന്നതും, അത് മറയ്ക്കാന്‍ നിരന്തരം ഒഴിവ് കഴിവുകള്‍ നിരത്തുന്നതും സ്ത്രീകള്‍ വെറുക്കുന്നു.