Oddly News

ജോലിക്ക് വേണ്ടി അപേക്ഷിച്ചു കാത്തിരുന്നു ; മറുപടി കിട്ടിയത് അരനൂറ്റാണ്ടായപ്പോള്‍…

ഒരു ജോലിക്ക് അപേക്ഷിച്ചതിന് ശേഷം മറുപടിക്കായി കാത്തിരിക്കുന്നത് ശരിക്കും പീഡനമാണ്. എന്നാല്‍ യുകെയിലെ 70 വയസ്സുള്ള ഒരു സ്ത്രീക്ക്,
താന്‍ അയച്ച ജോലി അപേക്ഷയ്ക്കുള്ള മറുപടി വന്നത് ഏകദേശം 50 വര്‍ഷത്തിനുശേഷം. ഈ അരനൂറ്റാണ്ടിനിടെ അവര്‍ ചുരുങ്ങിയത് 50 പ്രാവശ്യമെങ്കിലും വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. അതും വിവിധ രാജ്യങ്ങളില്‍. എന്നിട്ടും ഇവരുടെ വിലാസമെങ്ങനെ പോസ്റ്റ്ഓഫീസ് അധികൃതര്‍ക്ക് കണ്ടുപിടിക്കാനായി എന്നതാണ് അത്ഭുതം.

ലിങ്കണ്‍ഷെയറിലെ താമസക്കാരിയായ ടിസി ഹോഡ്സണ്‍ ഒരു മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് റൈഡര്‍ ജോലിയാണ് സ്വപ്നം കണ്ടത്, 1976 ല്‍ അവള്‍ ജോലിക്ക് അപേക്ഷിച്ചുകൊണ്ട് ഒരു കത്ത് എഴുതി. പതിറ്റാണ്ടുകള്‍ക്ക് ശേഷം, അവള്‍ എഴുതിയ കത്ത് ഒരു ഡ്രോയറിന് പിന്നില്‍ കുടുങ്ങിയതായി കണ്ടെത്തിയെന്ന് അറിയിച്ചുകൊണ്ട് പോസ്റ്റ് ഓഫീസ് അവള്‍ക്ക് തിരികെയെത്തിച്ചു.

48 വര്‍ഷത്തിന് ശേഷം താനെഴുതിയ കത്ത് കണ്ട് ഞെട്ടിയ ഹഡ്സണ്‍, അതിന്റെ തിരിച്ചുവരവ് അതിശയകരമാണെന്ന് പറഞ്ഞു. ആ ജോലി അവള്‍ക്ക് നഷ്ടപ്പെട്ടെങ്കിലും, പാമ്പുപിടിത്തക്കാരി, കുതിര സവാരിക്കാരി, എയറോബാറ്റിക് പൈലറ്റ്, ഫ്‌ലൈയിംഗ് ഇന്‍സ്ട്രക്ടര്‍ എന്നീ സാഹസികമായ ജോലികളില്‍തന്നെയാണ് അവള്‍ തുടര്‍ന്നത്. ലോകമെമ്പാടും സഞ്ചരിച്ച് ഹോഡ്സണ്‍ സാഹസികയുടേതും ധൈര്യശാലിയുടേതുമായ ജീവിതം കെട്ടിപ്പടുത്തു.

ഏകദേശം അരനൂറ്റാണ്ട് മുമ്പാണ് ഇത് സംഭവിച്ചതെങ്കിലും, ജോലി അപേക്ഷാ കത്ത് എഴുതിയ ദിവസം തനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ടെന്ന് ഹോഡ്‌സണ്‍ പറയുന്നു. ‘ലണ്ടനിലെ എന്റെ ഫ്‌ളാറ്റില്‍ ഇരുന്ന് കത്ത് ടൈപ്പ് ചെയ്യുന്നത് ഞാന്‍ വളരെ വ്യക്തമായി ഓര്‍ക്കുന്നു.

എല്ലാ ദിവസവും ഞാന്‍ എന്റെ മറുപടി പോസ്റ്റിനായി തിരഞ്ഞു, പക്ഷേ അവിടെ ഒന്നും ഉണ്ടായിരുന്നില്ല, ഞാന്‍ വളരെ നിരാശയായിരുന്നു, കാരണം ഞാന്‍ ശരിക്കും ഒരു മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് റൈഡറാകാന്‍ ആഗ്രഹിച്ചു,’ അവള്‍ ബിബിസിയോട് പറഞ്ഞു.