Sports

ടി20 യിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഇവിടെയുണ്ട് ; പക്ഷേ അത് വിരാട്‌കോഹ്ലിയല്ല…!

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയായിരുന്നു ഇതുവരെ. എന്നാല്‍ അതെല്ലാം ബംഗ്‌ളാദേശിനെതിരേ നടന്ന ആദ്യ ടി20 വരെ മാത്രമായിരുന്നു. ഈ മത്സരത്തില്‍ ആ റെക്കോഡ് പക്ഷേ ഇന്ത്യയുടെ യുവതാരം കൈക്കലാക്കി.

ഇതിഹാസ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയെ പിന്തള്ളി സ്റ്റാര്‍ ഇന്ത്യ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ സിക്‌സറോടെ ഫിനിഷ് ചെയ്ത അതുല്യ നേട്ടം സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ ബംഗ്ലാദേശിനെതിരായ ഹാര്‍ദിക് മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളിംഗില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി, 6.50 എന്ന എക്കോണമി റേറ്റില്‍ ഒരു വിക്കറ്റ് വീഴ്ത്തി. പിന്നീട്, 128 റണ്‍സിന്റെ റണ്‍ചേസിനിടെ, 16 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 39* റണ്‍സുമായി ഹാര്‍ദിക് മികച്ച ഫിനിഷിംഗ് ടച്ചുകള്‍ നല്‍കി.

പാണ്ഡ്യ ചില മികച്ച സ്‌ട്രോക്കുകള്‍ അഴിച്ചുവിട്ടു. വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ഒരു നോ-ലുക്ക് റാംപ് ഷോട്ടും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ മത്സരത്തോടെ ഹാര്‍ദിക് ഇന്ത്യയ്ക്കായി ഒരു ടി20 ഐ മത്സരം മൊത്തം അഞ്ച് തവണ സിക്‌സറോടെ പൂര്‍ത്തിയാക്കി, നാല് തവണ അങ്ങനെ ചെയ്ത വിരാടിന്റെ മുന്‍ റെക്കോര്‍ഡ് മറികടന്നു.

128 റണ്‍സ് പിന്തുടരുന്നതിനിടെ അഭിഷേക് ശര്‍മ (ഏഴ് പന്തില്‍ 16) റണ്ണൗട്ടായി. എന്നിരുന്നാലും, സഞ്ജു സാംസണും (19 പന്തില്‍ ആറ് ബൗണ്ടറികളോടെ 29) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (14 പന്തില്‍ 29, രണ്ട് ഫോറും മൂന്ന് സിക്സും) രണ്ടാം വിക്കറ്റില്‍ 40 വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയുമായി (15 പന്തില്‍ 16*) നാലാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹാര്‍ദിക്കാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *