Lifestyle

മിക്സിയുടെ ബ്ലേഡിനിടയിലെ ഭക്ഷണാപദാര്‍ഥങ്ങള്‍ ഇനി വേഗത്തില്‍ ക്ലീനാക്കാം

ക്ലീനിംഗ് എന്നത് വീട്ടമ്മമാര്‍ക്ക് അടുക്കളില്‍ വളരെ പണിപ്പെട്ടൊരു ജോലിയാണ്. പാത്രങ്ങള്‍ കഴുകുന്ന ജോലി മാത്രമല്ല ക്ലീനിംഗില്‍ ഉള്‍പ്പെടുന്നത്. അടുക്കളയിലെ പല സാധനങ്ങളും ഉപയോഗിച്ച ശേഷം വൃത്തിയാക്കുക എന്നത് വളരെ പണിപ്പെട്ടൊരു കാര്യം തന്നെയാണ്. വീട്ടാവശ്യങ്ങള്‍ക്ക് എപ്പോഴും ഉപയോഗിയ്ക്കുന്ന മിക്സിയും ഇത്തരത്തില്‍ തന്നെയാണ്. കറികള്‍ക്കായി അരച്ച് കഴിഞ്ഞാല്‍ മിക്സി വൃത്തിയാക്കി എടുക്കുന്നത് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണ്. മിക്സിയുടെ ബ്ലേഡിനിടയില്‍ ഭക്ഷണാപദാര്‍ഥങ്ങള്‍ മറ്റും പറ്റിപിടിച്ചിരിക്കുന്നത് തന്നെയാണ് വൃത്തിയാക്കല്‍ പാടുപെടുത്തുന്നതും. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊണ്ട് നമുക്ക് മിക്സി വളരെ വേഗത്തില്‍ വൃത്തിയാക്കാന്‍ സാധിയ്ക്കും….

  • നാരങ്ങ – സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ നാരങ്ങ ഒരു അടിപൊളി ക്ലീനറാണെന്ന കാര്യം നമുക്ക് അറിയാം. മിക്സിയുടെ ജാര്‍ നല്ലതുപോലെ വൃത്തിയാക്കാന്‍ നാരങ്ങയുടെ തൊലി മികച്ചതാണ്. നാരങ്ങാത്തൊലി കൊണ്ട് ജാറിനു ഉള്‍വശം മുഴുവന്‍ നല്ലതുപോലെ തേച്ചുരയ്ക്കണം. ശേഷം കഴുകിയെടുത്താല്‍ മതി.
  • ബേക്കിങ് സോഡ – ബേക്കിങ് സോഡ കൊണ്ട് മിക്സി ജാര്‍ വൃത്തിയാക്കാം. വളരെ എളുപ്പമുള്ള ഒരു കാര്യമാണ് അത്. തുല്യ അളവില്‍ ബേക്കിങ് സോഡയും വെള്ളവും എടുത്ത് ഒഴിച്ച് കുറച്ച് സമയം കറക്കിയെടുത്താല്‍ ജാര്‍ പുതിയത് പോലെ വെട്ടിത്തിളങ്ങും.
  • ലിക്വിഡ് ഡിറ്റര്‍ജന്റ് – പാത്രം കഴുകുന്ന ഡിഷ് വാഷിനു പകരം അലക്കാന്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഡിറ്റര്‍ജന്റും മിക്സി ജാര്‍ വൃത്തിയാക്കാന്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി കുറച്ച് ഡിറ്റര്‍ജന്റ് ജാറിലേക്ക് ഒഴിച്ച് നല്ലതുപോലെ ഒന്ന് കറക്കി എടുത്താല്‍ സംഭവം ക്ലീന്‍. അതിനുശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ മതി. ജാറിന്റെ ബ്ലേഡുകള്‍ക്കിടയിലെ അവശിഷ്ടങ്ങള്‍ നീക്കാനാണ് ഏറ്റവും കഷ്ടപ്പാട്. ചെറിയ ബ്രഷ് ഉപയോഗിച്ച് ഒന്നുകൂടി ഈ ബ്ലേഡുകള്‍ ഉരച്ചു കഴുകുന്നത് നല്ലതായിരിക്കും.
  • വിനാഗിരിയും വെള്ളവും – ഒരു കപ്പ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ വിനാഗിരി ഒഴിക്കുക. ഈ മിശ്രിതം ഗ്രൈന്‍ഡറിലേക്ക് ഒഴിച്ച് ഒരു മിനിറ്റ് നേരം പ്രവര്‍ത്തിപ്പിക്കണം. തുടര്‍ന്ന് ചെറിയ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ ജാര്‍ വൃത്തിയായി കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *