Oddly News

മരിച്ച പിതാവ് സ്വപ്നത്തിൽവന്ന് ഖബർ നന്നാക്കാൻ പറഞ്ഞു, കല്ലറ പൊളിച്ച് മകൻ, പിന്നെ സംഭവിച്ചത്..

അവിശ്വസനീയം എന്നു തോന്നിക്കുന്ന പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇവയിൽ ചിലത് മനഃപൂർവം കെട്ടിച്ചമയ്ക്കുന്നവയാണെങ്കിൽ മറ്റുചിലത് യഥാർത്ഥ സംഭവങ്ങളുടെ നേർകാഴ്ചകളായി വരുന്നവയാണ്. അത്തരം ഒരു സംഭവമാണ് ഉത്തർപ്രദേശിൽ നിന്നു പുറത്തുവരുന്നത്. സംഭവം എന്താണന്നല്ലേ? ഒരു മകൻ 20 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട തന്റെ പിതാവിന്റെ കല്ലറ പൊളിക്കാൻ ശ്രമിച്ചു. കാരണമായി യുവാവ് പറയുന്നത് പിതാവ് തന്റെ സ്വപ്നത്തിൽ എത്തി തന്നോട് കല്ലറ നന്നാക്കാൻ ആവശ്യപ്പെട്ടു എന്നാണ്. കല്ലറ പൊളിച്ചപ്പോള്‍ മകന്‍ കണ്ടു എന്നു പറയുന്ന കാര്യമാണ് ഗ്രാമവാസികളെ ഒന്നടങ്കം ഞെട്ടിച്ചത്. പിതാവിന്റെ മൃതദേഹം ഇപ്പോഴും കേടുകൂടാതെ അടക്കം ചെയ്ത അതേ അവസ്ഥയിലാണത്രേ !

ദാരാ നഗറിലെ താമസക്കാരനായ അക്തർ സുബ്ഹാനിയുടെ പിതാവ് മൗലാന അൻസാർ അഹമ്മദ് 2003ലാണ് മരണപ്പെടുന്നത് . ദാരാ നഗറിലെ ശ്മശാനത്തിലാണ് അൻസാർ അഹമ്മദിനെ സംസ്കരിച്ചത്. ഇപ്പോൾ 20 വർഷങ്ങൾക്ക് ശേഷം, അൻസാർ തന്റെ മകന്റെ സ്വപ്നത്തിൽ വന്ന് തന്റെ ഖബർ നന്നാക്കാൻ ആവശ്യപ്പെട്ടന്നാണ് പറയപെടുന്നത്. തന്റെ പിതാവ് സ്വപ്നത്തിൽ വന്ന് ശവക്കുഴി നന്നാക്കാൻ തന്നോട് ആവശ്യപ്പെട്ടതായി അക്തർ കുടുംബാംഗങ്ങളോട് പറഞ്ഞു. ഇതിനുശേഷം ശ്മശാനസ്ഥലത്ത് ചെന്നപ്പോഴാണ് കുഴിമാടം പൂർണമായും തകർന്നതായി കണ്ടത്.

ശവക്കുഴിയുടെ പകുതിയും നിലത്തു വീണു കിടക്കുന്ന നിലയിലായിരുന്നു. ഖബർ നന്നാക്കുന്നതിനെക്കുറിച്ച് അങ്ങനെ അക്തർ തന്റെ സമുദായത്തിലെ പ്രായമായ മൗലാനയോട് ആലോചിച്ചു. അങ്ങനെ ബറേലി കമ്മ്യൂണിറ്റിയിലെ മൗലാന അദ്ദേഹത്തിന് ശവക്കുഴി നന്നാക്കാൻ അനുമതി നൽകുകയായിരുന്നു.

മൗലാനയിൽ നിന്ന് അനുമതി ലഭിച്ചയുടൻ അക്തർ ശവക്കുഴി പൂർണ്ണമായും നന്നാക്കാൻ തുടങ്ങി. നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ കല്ലറ നന്നാക്കുന്ന ജോലികൾ ആരംഭിച്ചു. ഖബർ കുഴിച്ചപ്പോൾ കണ്ടത് മൗലാനാ അൻസാർ അഹമ്മദിന്റെ മൃതദേഹം അടക്കം ചെയ്ത അതേ അവസ്ഥയിലാണ്. ഇതിന് ശേഷം മണ്ണിട്ട് നികത്തി ഖബർ അടച്ചു.

സാധാരണയായി മൃതദേഹം സംസ്‌കരിച്ച ശേഷം അഴുകാൻ തുടങ്ങും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശരീരം പൂർണ്ണമായും അഴുകുന്നു. എന്നാൽ 20 വർഷത്തിനു ശേഷവും മൗലാന അൻസാർ അഹമ്മദിന്റെ മൃതദേഹം കേടുകൂടാതെയിരിക്കുകയായിരുന്നു. ശവസംസ്‌കാര സമയത്തുണ്ടായിരുന്ന അതേ മൃതദേഹം ഇപ്പോൾ തന്നെയായിരുന്നുവെന്ന് കേട്ട് ഞെട്ടിയിരിക്കുകയാണ് ദാരാ നഗറിലെ ജനങ്ങൾ. അതേ സമയം ചിലർ ഇത് വെറും ഇല്ലാകഥയാണെന്നും ആരോപിച്ചു. ഈ വാർത്ത പുറംലോകം അറിഞ്ഞതോടെ സംഭവത്തിന്റെ സത്യാവസ്ഥ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ്
ഉയർന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *