Lifestyle

സിവിയില്‍ ‘മിയ ഖലീഫയില്‍ മിടുക്കന്‍’ എന്ന് രേഖപ്പെടുത്തി; അഭിമുഖത്തിനുള്ള കോളുകള്‍ ലഭിച്ചത് 29 എണ്ണം

തൊഴില്‍ എന്നത് ഭാഗ്യത്തേക്കാള്‍, സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിഫലമാണ്. നിങ്ങളുടെ ബയോഡാറ്റയിൽ അസംബന്ധ ക്ലെയിമുകൾ എഴുതിവച്ചാലും വന്‍കമ്പനികള്‍പോലും ജോലി അപേക്ഷകനെ എത്രത്തോളം സഹായിക്കുമെന്നതിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വെറലാകുന്നത്.

ജെറി ലീ എന്ന ഗൂഗിളിന്റെ ഒരു മുന്‍ജീവനക്കാരന്‍ ഇക്കാര്യം പരീക്ഷിച്ചു മനസ്സിലാക്കിയിട്ടുള്ളയാളാണ്. തൊഴിലവസരങ്ങള്‍ എങ്ങിനെയാണ് നല്‍കപ്പെടുന്നതും മത്സരാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം കിട്ടുന്നത് എങ്ങിനെയാണെന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടി പരീക്ഷണം നടത്തിയപ്പോള്‍ ഞെട്ടി. ജോലിക്ക് അപേക്ഷകള്‍ അയച്ചപ്പോള്‍ തന്റെ ബയോഡേറ്റയില്‍ അസാധാരണമായ ഒരു പരീക്ഷണം നടത്തി. തൊഴില്‍പരിചയം രേഖപ്പെടുത്തിയപ്പോള്‍ ജാവാ സ്ക്രിപ്റ്റിലും എ.ഐ.യിലുമുള്ള വൈദഗ്ധ്യത്തോടൊപ്പം ‘മിയ ഖലീഫയില്‍ വിദഗ്ദ്ധൻ’, ‘ഒരു രാത്രിയിൽ ഏറ്റവും കൂടുതൽ വോഡ്ക ഷോട്ടുകൾ’ എന്ന റെക്കോർഡ് എന്നതുൾപ്പെടെയുള്ള വിചിത്രമായ അവകാശവാദങ്ങൾ തന്റെ ബയോഡാറ്റയിൽ ചേർത്തു.

ഈ പ്രൊഫൈലിന് ആറാഴ്ചയ്ക്കിടെ 29 അഭിമുഖ കോളുകള്‍ വന്നു. അതിലും അല്‍ഭുതം ലീയെ തേടി മോംഗോഡിബി, റോബിന്‍ഹുഡ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ അഭിമുഖത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു എന്നതാണ്. തന്റെ പരീക്ഷണത്തില്‍ നിന്ന് പഠിച്ച മൂന്ന് കാര്യങ്ങള്‍ ലീ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പങ്കുവെച്ചു.

ബയോഡേറ്റയില്‍, ബുള്ളറ്റ് പോയിന്റുകള്‍, വഹിച്ചിരുന്ന തൊഴില്‍ പദവികള്‍, തൊഴില്‍ നേട്ടങ്ങള്‍ എന്നിവ പ്രത്യേകം രേഖപ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശിക്കുന്നു. ജോലി അന്വേഷിക്കുന്നവരോട് അവരുടെ സിവികള്‍ ലളിതമായി സൂക്ഷിക്കാനും ആകര്‍ഷകമായ ടെംപ്ലേറ്റ് ഉപയോഗിക്കാനും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *