Lifestyle

പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ഇക്കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിക്കും

ജീവിതപങ്കാളികള്‍ തമ്മിലുള്ള ഐക്യത്തിന് പരസ്പരം മനസിലാക്കുക എന്നത് പ്രധാന കാര്യമാണ്. പരസ്പരം മനസിലാക്കിയെങ്കില്‍ മാത്രമേ എന്താണ് തന്റെ പങ്കാളിയ്ക്ക് വേണ്ടതെന്ന് അറിയാന്‍ സാധിയ്ക്കൂ. മാനസികമായി ബുദ്ധിമുട്ടിലായിരിക്കുന്ന പങ്കാളിക്ക് ആശ്വാസം പകരാന്‍ ചെറിയ കാര്യങ്ങള്‍ പോലും ചെയ്താല്‍ മതിയാവും. കഠിനമായ സാഹചര്യത്തിലൂടെയാണ് പങ്കാളി കടന്നുപോവുന്നതെങ്കില്‍ അവരെ പിന്തുണയ്ക്കേണ്ടതും മനസ്സിലാക്കേണ്ടതും ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതും പ്രധാനമാണ്. പങ്കാളിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വരാനും അവരെ സന്തോഷിപ്പിയ്ക്കാനും ഇക്കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിയ്ക്കും….

* ക്ഷമയോടെ പെരുമാറുക, മനസ്സിലാക്കുക – ചിലയവസരങ്ങള്‍ പ്രധാനപ്പെട്ടവയാണ്, പങ്കാളിക്ക് എപ്പോഴത്തേക്കാളും നിങ്ങളെ ആവശ്യമുള്ള സമയമായിരിക്കുമത്. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമയോടെ മനസ്സിലാക്കി പെരുമാറുക. അവിടെ നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പ്രശ്നങ്ങള്‍ വഷളാക്കരുത്. പകരം അവരെ കേള്‍ക്കുക, പിന്തുണയ്ക്കുക. ആവശ്യമായ സമയത്ത് മനസ്സിലാക്കി ഒപ്പം നില്‍ക്കുന്ന ദമ്പതിമാര്‍ക്കിടയില്‍ അടുപ്പവും സ്നേഹവും വര്‍ധിക്കും.

* നല്ല കേള്‍വിക്കാരാകാം – ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൂടെ കടന്നുപോകുന്ന പങ്കാളിയെ കേള്‍ക്കേണ്ടത് വളരെ പ്രധാനമാണ്. ക്ഷമയോടെ അവര്‍ പറയുന്നത് കേട്ട്  
പ്രശ്നങ്ങള്‍ മനസ്സിലാക്കുക. അവരുടെ വികാരത്തെ പ്രകടിപ്പിക്കാന്‍ അനുവദിക്കുക, ദേഷ്യമായാലും സങ്കടമായാലും അത് തടസ്സപ്പെടുത്തരുത്. വളരെപ്പെട്ടെന്ന് പ്രതികരിക്കുകയും ചെയ്യരുത്. സുരക്ഷിതമായി എല്ലാം തുറന്നുപറയാനുള്ള സ്ഥലമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

* ചെറിയ കാര്യങ്ങള്‍ – ചെറിയ ആംഗ്യങ്ങളിലൂടെയോ മുഖഭാവത്തിലൂടെയോ പങ്കാളിയെ ആനന്ദിപ്പിക്കാന്‍ ശ്രമിക്കാം. അവര്‍ക്ക് പൂ കൊടുക്കുകയോ, ഇഷ്ടപ്പെട്ട ഭക്ഷണം കൊടുക്കുകയോ എല്ലാം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരോടുള്ള ഇഷ്ടത്തെയുംകൂടിയാണ് സൂചിപ്പിക്കുന്നത്. അവരുടെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സര്‍പ്രൈസ് ആയി നല്‍കാം.

* പിന്തുണയ്ക്കാം – പങ്കാളിക്ക് എന്നും നിങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്താം. സന്തോഷത്തിലും വിഷമത്തിലും ഒപ്പമുണ്ടാവാം. പങ്കാളിയെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാനാവുമെങ്കില്‍ അത് ചെയ്യാം.

* ആലിംഗനം നല്‍കാം – ചില അവസരങ്ങളില്‍ ഇത്തിരി സ്നേഹവും സംരക്ഷണവും മാത്രം മതിയാവും. ദീര്‍ഘമായ ഒരു ആലിംഗനത്തിനും നെറ്റിയിലെ ഒരു ചുംബനത്തിനും മാറ്റം കൊണ്ടുവരാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *