Featured Sports

കോഹ്ലിയ്ക്ക് ഭയമുള്ള ബൗളര്‍ ; 15പന്തുകള്‍ നേരിട്ടപ്പോള്‍ 4 തവണയും കുറ്റിതെറിച്ചു…!

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലിയെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടാണ് കണക്കാക്കുന്നത്. ടെക്‌നിക്കും സ്‌കില്ലും കായികക്ഷമതയും ഒരുപോലെ മെയ്‌ന്റെയ്ന്‍ ചെയ്ത് കൊണ്ടുപോകുന്ന കോഹ്ലി ക്രിക്കറ്റ്് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പല റെക്കോഡും കോഹ്ലി തകര്‍ക്കുമെന്നും കരുതുന്നു. എന്നാല്‍ കോഹ്ലിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു ബൗളറുണ്ട്.

അത് മറ്റാരുമല്ല നമ്മൂടെ സ്വന്തം ബൂംറെ. ജസ്പ്രീത് ബുംറെയുടെ 15 പന്തുകള്‍ നേരിട്ടപ്പോള്‍ കോഹ്ലി വീണുപോയത് നാലു തവണയാണ്. ഒരു പന്താകട്ടെ അദ്ദേഹത്തിന്റെ പാഡില്‍ തട്ടുകയും ചെയ്തു. ബംഗ്‌ളാദേശിനെതിരേ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റിന് മുമ്പായി നെറ്റ്‌സില്‍ പരിശീലിക്കുമ്പോഴായിരുന്നു. സ്പിന്‍ ത്രയങ്ങളായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും പന്തെറിയുന്ന മറ്റൊരു വലയിലേക്ക് കോഹ്ലി നീങ്ങിയെങ്കിലും അദ്ദേഹത്തിന്റെ പോരാട്ടം അവസാനിച്ചില്ല. കോഹ്ലി ജഡേജയെ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ഇന്‍സൈഡ്-ഔട്ട് ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാര്‍ ബാറ്ററിന് മൂന്ന് തവണയും പന്ത് പൂര്‍ണ്ണമായും നഷ്ടമായി.

പിന്നാലെ അക്‌സറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. അതോടെ ശുഭ്മാന്‍ ഗില്ലിന് വഴിയൊരുക്കിയ കോലി മാറി. ബംഗ്‌ളാദേശിനെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിയും നായകന്‍ രോഹിത് ശര്‍മ്മയും വന്‍ പരാജയമായിരുന്നു. രണ്ട് ഇന്നിംഗ്‌സുകളിലായി ഹിറ്റ്മാന്‍ അഞ്ച്, ആറ് റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്ലി തന്റെ രണ്ട് ഇന്നിംഗ്‌സുകളിലും ആറ്, 17 എന്നിങ്ങനെ ആയിരുന്നു സ്‌കോറുകള്‍. അടുത്തിടെ സമാപിച്ച ദുലീപ് ട്രോഫിയില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും കളിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *