Featured Oddly News

വേനലില്‍ തുരങ്കത്തിലൂടെ അപ്രത്യക്ഷമാകുന്ന തടാകം; ശരത്കാലത്ത് വീണ്ടും പുല്‍മേട്ടിലേക്ക് മടങ്ങിവരും…!

വേനല്‍ക്കാലത്ത് ഒരു തുരുങ്കത്തിലേക്ക് ഒഴുകി അപ്രത്യക്ഷമാകുന്നതും മഞ്ഞുകാലത്ത് വീണ്ടും പുല്‍മേടുകള്‍ക്ക് മുകളിലൂടെ ഒഴുകി ജലസമൃദ്ധമാകുകയും ചെയ്യുന്ന ഒറിഗോണിലെ വിസ്മയമാണ് ലോസ്റ്റ് ലേക്ക്. സമൃദ്ധമായ ഈ തടാടം എല്ലാ വേനല്‍ക്കാലത്തും, രണ്ട് അഗ്നിപര്‍വ്വത തുരങ്കങ്ങളിലൂടെ അപ്രത്യക്ഷമാകുന്നു, ശരത്കാലത്തിലത്ത് ശാന്തമായ പുല്‍മേടിലേക്ക് നിരവധി അരുവിയായി ഒഴുകാനും തുടങ്ങും.

യു.എസ്. ഹൈവേ 20-ന് തൊട്ടുപുറത്ത് ഒറിഗോണിലെ വില്ലാമെറ്റ് നാഷണല്‍ ഫോറസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ലോസ്റ്റ് ലേക്കിന്റെ മാന്ത്രികതയാണിത്. ശരത്കാലത്തിന്റെ അവസാനത്തോടെ, ചുറ്റുമുള്ള പര്‍വതങ്ങളില്‍ നിന്ന് നിരവധി അരുവികള്‍ ഒഴുകാന്‍ തുടങ്ങുന്നു, അത് പുല്‍മേടിനെ മറയ്ക്കുകയും ജലസമൃദ്ധമായി പരന്നൊഴുകയുംചെയ്യും. മഞ്ഞുകാലത്തിന്റെ മധ്യത്തോടെ തടാകം പൂര്‍ണതയില്‍ എത്തുന്നു.

വസന്തകാലത്ത് ആരംഭിക്കുന്ന് തടാകം വേനല്‍ക്കാലത്ത് ഒഴുക്ക് പൂര്‍ത്തിയാക്കും. ജലസമൃദ്ധി എത്തിക്കുന്ന അരുവികള്‍ വറ്റിപ്പോകുകയും തടാകത്തിലെ എല്ലാ വെള്ളവും ഒരു ബാത്ത് ടബിന്റെ അഴുക്കുചാലുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന രണ്ട് ദ്വാരങ്ങളിലൂടെ പൂര്‍ണ്ണമായി ഒഴുകിപ്പോകുകയും ചെയ്യും. കൗതുകമായിരുന്ന ഈ പ്രക്രിയയുടെ വിസ്മയത്തിന് കാരണം രണ്ട് അഗ്നിപര്‍വ്വത ദ്വാരങ്ങളാണ്.

പക്ഷേ മഞ്ഞ് ഉരുകുന്ന സമയത്ത്, പുല്‍മേടിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് വളരെ വലുതാണ്, 7 അടി വീതിയുള്ള ദ്വാരങ്ങള്‍ക്ക് അത് വേഗത്തില്‍ വറ്റിക്കാന്‍ കഴിയുന്നതിനേക്കാള്‍ ജലസമൃദ്ധമായിരിക്കും. ശൈത്യകാലത്തിന്റെ അവസാനത്തോടെ, അരുവികള്‍ നേര്‍ത്ത് വരികയും ലോസ്റ്റ് തടാകം സാവധാനത്തില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. ഏകദേശം 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ തീവ്രമായ അഗ്നിപര്‍വ്വത പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ലോസ്റ്റ് കാലെയുടെ അടിയില്‍ ദ്വാരങ്ങള്‍ രൂപപ്പെട്ടതെന്ന് ജിയോളജിസ്റ്റുകള്‍ പറയുന്നു.

വെള്ളം എവിടെ പോകുന്നു എന്നത് ഒരു പരിധിവരെ നിഗൂഢമാണ്. എന്നാല്‍ അത് ദ്വാരമുള്ള പാറയിലൂടെ ഒഴുകുകയും പ്രദേശത്തെ വിവിധ നീരുറവകള്‍ വിതരണം ചെയ്യുന്ന ഒരു വലിയ ജലാശയം വീണ്ടും നിറയ്ക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *