Oddly News

വിശ്രമമില്ലാതെ 14 മണിക്കൂര്‍ വരെ ഇണചേരല്‍; പിന്നാലെ കുഴഞ്ഞുവീണ് മരണം, ഒടുവില്‍ ശരീരം പെണ്‍ജീവി ഭക്ഷിക്കും

വ്യത്യസ്തമായ പല ജീവികളും പാര്‍ക്കുന്ന ഇടമാണ് ഓസ്ട്രേലിയ. ഇവിടുള്ള ഏറ്റവും വലിയ ജൈവ സവിശേഷതയാണ് മാര്‍സുപ്പിയല്‍സ് അഥവാ സഞ്ചിമൃഗങ്ങള്‍. ഇവിടുത്തെ വിചിത്രമായ ഒരു സഞ്ചിമൃഗമാണ് അന്‍ടെക്കിനസ്. കൗതുകകരമായ ഇണചേരൽ രീതിയാണ് ഈ ജീവികളെ ശ്രദ്ധേയമാക്കുന്നത്.

15 സ്പീഷിസുകളിലുള്ള ആന്‍ടെക്കിനസുകള്‍ ഓസ്ട്രേലിയയിലുണ്ട്. ഇതിന്റെ ഇണചേരല്‍ കാലഘട്ടം രണ്ടോ മൂന്നോ ആഴ്ചയില്‍ നീണ്ടുനില്‍ക്കുന്നതാണ്. ഈ സമയം ആണ്‍ ആന്‍ടെക്കിനസുകള്‍ വിശ്രമമില്ലാതെ ഇണചേരലില്‍ ഏര്‍പ്പെടും. ഈ ഇണചേരല്‍ കാലം അവസാനിക്കുന്നതോടെ ആണ്‍ ആന്‍ടെക്കിനസുകള്‍ കുഴഞ്ഞുവീണ് മരിക്കും, കടുത്ത ക്ഷീണവും ആഘാതവുമാണ് ഇതിന് കാരണം.

ഇണചേരലിന്റെ സമയത്ത് ഇവയുടെ ശരീരത്തില്‍ ടെസ്റ്റോസിറ്റിറോണ്‍, കോര്‍ട്ടിസോള്‍ എന്നിവ ഉയര്‍ന്ന അളവില്‍ ഉല്‍പാദിപ്പിക്കപ്പെടാറുണ്ട്. ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് കോര്‍ട്ടിസോളിനെ നിയന്ത്രിക്കുന്നതില്‍ നിന്ന് ഇവയുടെ ശരീരത്തെ തടയുന്നു. എന്നാല്‍ അപൂര്‍വ്വമായി ചില ആണ്‍ ആന്‍ടെക്കിനസുകള്‍ മരണത്തെ അതിജീവിക്കാറുമുണ്ട്. ആണ്‍ ആന്‍ടെക്കിനസുകളുടെ ജീവനില്ലാത്ത ശരീരങ്ങള്‍ പെണ്‍ ആന്‍ടെക്കിനസുകള്‍ ഭക്ഷണമാക്കാറാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *