Celebrity

ബോളിവുഡ് നടിയാകണം; ‘മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2024’ വിജയി ധ്രുവി പട്ടേല്‍

ഇന്ത്യയ്ക്ക് പുറത്തെ സുന്ദരികളെ കണ്ടെത്താന്‍ നടത്തുന്ന സൗന്ദര്യമത്സരത്തില്‍ യുഎസ്എയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിദ്യാര്‍ത്ഥിയായ ധ്രുവി പട്ടേല്‍ ‘മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2024’ .

ഇതേ മത്സരത്തില്‍ സുരിനാമില്‍ നിന്നുള്ള ലിസ അബ്ദുല്‍ഹക്ക് ഫസ്റ്റ് റണ്ണറപ്പായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നെതര്‍ലന്‍ഡില്‍ നിന്നുള്ള മാളവിക ശര്‍മ്മ രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് വിഭാഗത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുള്ള സുആന്‍ മൗട്ടെറ്റ് വിജയിയായി, സ്‌നേഹ നമ്പ്യാര്‍ ഒന്നാമതും യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള പവന്‍ദീപ് കൗര്‍ രണ്ടാം റണ്ണറപ്പും ആയി.

കൗമാര വിഭാഗത്തില്‍ ഗ്വാഡലൂപ്പില്‍ നിന്നുള്ള സിയറ സുറെറ്റ് മിസ് ടീന്‍ ഇന്ത്യ വേള്‍ഡ് വൈഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ശ്രേയ സിംഗ്, സുരിനാമില്‍ നിന്നുള്ള ശ്രദ്ധ ടെഡ്‌ജോ എന്നിവര്‍ ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പായി. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇന്ത്യ ഫെസ്റ്റിവല്‍ കമ്മിറ്റിയാണ് സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നത്.

ഇന്ത്യന്‍-അമേരിക്കക്കാരായ നീലം, ധര്‍മ്മാത്മ ശരണ്‍ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഒരു ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ധ്രുവിയുടെ ആഗ്രഹം. ഇത് തന്റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തില്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള അവസരത്തെയും പ്രതിനിധീകരിക്കുന്നതായി കിരീടധാരണത്തിനു ശേഷം ധ്രുവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *