Oddly News

എന്നെ ഇഷ്ടമാണോ.. കല്യാണം കഴിക്കുമോ? അധ്യാപികയോട് വിദ്യാര്‍ഥിയുടെ ചോദ്യം: വൈറല്‍ വീഡിയോ

അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കോവിഡ് കാലമായതോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രചാരം ഏറിയത്. ഓണ്‍ലൈന്‍ ക്ലാസിനിടെ തന്റെ അധ്യാപികയോട് വിവാഹ അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ഒരു വിരുതന്‍.

മാഡം താങ്കള്‍ വിവാഹിതയാണോ എന്നാണ് അവനറിയേണ്ട ആദ്യ ഉത്തരം. അല്ലെന്ന് അധ്യാപിക മറുപടി പറയുന്‌പോള്‍ അവന്‍ അടുത്ത ചോദ്യവുമായെത്തി. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു ടീച്ചര്‍ എന്നായി അടുത്ത വാദം. ഇത് കേട്ട് അധ്യാപിക വളരെ സംയമനത്തോടെ മറുപടി നല്‍കി. ഞാന്‍ നിന്നെ മാത്രമല്ല ഈ ക്ലാസിലെ എല്ലാവരേയും സ്‌നേഹിക്കുന്നുണ്ട്. ഇതത്ര പിടിച്ചില്ലന്ന മട്ടോടെ വിടാന്‍ ഉദ്ദേശിക്കാതെ അടുത്ത ചോദ്യം അവന്‍ റെഡിയാക്കി വച്ചു. എന്നാല്‍ താങ്കള്‍ക്ക് എന്നെ വിവാഹം കഴിക്കാമോ എന്നായി വിദ്യാര്‍ഥി. ഇത് ക്ലാസില്‍ കൂട്ടച്ചിരിക്ക് കാരണമായി.

എന്തായാലും അവന്റെ നിഷ്‌കളങ്ങമായ ചോദ്യത്തിന്റെ വീഡിയോ വളരെപ്പെട്ടെന്ന്തന്നെ വൈറലായി. നിരവധി ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. ഇത്തരത്തിലുള്ള കുട്ടികളാണ് സമൂഹത്തിന് ശാപമെന്ന് വരെ അഭിപ്രായവുമായി ആളുകള്‍ എത്തി. എന്നാല്‍ അവന്‍ കൊച്ചു കുട്ടിയല്ലേ അവന്റെ നിഷഅകളങ്കമായ ചോദ്യത്തിന് ടീച്ചര്‍ വളരെ ബുദ്ധിപരമായി നേരിട്ടു. അവരെ അഭിനന്ദിക്കൂ എന്ന് മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെട്ടു.