Oddly News

പിയാനിസ്റ്റിനൊപ്പം ‘ടൈറ്റാനിക്’ ഗാനം പാടി 3വയസുകാരി; കണ്ടത് 266 മില്യൺ ആളുകൾ, വൈറല്‍ ‘ഗേള്‍’

സംഗീതത്തില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന മ്യൂസിഷ്യന്മാരില്‍ ഒരാളാണ് എമില്‍ റെയിനേര്‍ട്. അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലും സജീവമാണ്. ഏതാണ്ട് 5 മില്ല്യണ്‍ ആളുകളാണ് അദ്ദേഹത്തിനെ പിന്തുടരുന്നത്. എന്നാല്‍ അടുത്തിടെ അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ ഒരു പാട് ആളുകള്‍ കണ്ടു. ഒരു മൂന്ന് വയസുകാരി എമിലിനോട് ടൈറ്റാനിക്കിലെ ” മൈ ഹാര്‍ട് വില്‍ ഗോ ഓണ്‍” എന്ന ഗാനം ആലപിക്കാനായി ആവശ്യപ്പെടുന്നു. പിയാനോയില്‍ വായിച്ച് തുടങ്ങിയപ്പോള്‍ ഈ കുട്ടി ഒപ്പം പാടാനും തുടങ്ങി. സമീപത്തുള്ളവരാവട്ടെ ആശ്ചര്യത്തോടെ അത് നോക്കി കണ്ടു.

എമില്‍ തന്നെയാണ് ഈ മനോഹരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.’ മൂന്ന് വയസുകാരി അഞ്ചെലിക നെറോ എന്നോട് ടൈറ്റാനിക് പ്ലേ ചെയ്യാമോയെന്ന് ചോദിച്ചു. അവശ്വസനീയവും മനോഹരവുമായ നിമിഷമായിരുന്നു അതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. കണ്ണ് ചിമ്മുന്ന വേഗത്തില്‍ വീഡിയോ വൈറലായി. 266 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ട് ആസ്വദിച്ചത്.

പിയാനോ വായിക്കുന്ന എമിലിന്റെ അരികത്തേക്ക് അഞ്ചലിക ഓടിയെത്തുന്നിടത്താണ് വീഡിയോയുടെ ആരംഭം. തുടര്‍ന്ന് കുട്ടി ടൈറ്റാനിക്കിലെ ഗാനം പാടാനായി ആവശ്യപ്പെടുകയായിരുന്നു. ആ ഗാനം പിയനോയില്‍ എമില്‍ പ്ലേ ചെയ്യാനായി തുടങ്ങിയതും . കുട്ടിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. ഒട്ടും വൈകാതെ അവളും പാടാനായി തുടങ്ങി.

ആദ്യമായിയല്ല അഞ്ചലികയുടെ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഈ മൂന്ന് വയസുകാരിക്ക് സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ട്. ആ അക്കൗണ്ടില്‍ ഈ കൊച്ചുമിടുക്കി ആലപിച്ച നിരവധി ഗാനങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *