Lifestyle

പണിയെടുത്തു നടുവൊടിയും; രാജിവയ്ക്കാനും സമ്മതിക്കില്ല; ജപ്പാനിലെ തൊഴില്‍ സംസ്‌കാരം മാറുന്നോ?

ജപ്പാന്റെ തൊഴില്‍ സംസ്‌കാരം കാര്യക്ഷമതയ്ക്കും അര്‍പ്പണബോധത്തിനും ഊന്നല്‍ നല്‍കുന്നതാണ്. ജപ്പാനിലെ പ്രവൃത്തി സമയം ആഴ്ചയിലെ 40 മണിക്കൂര്‍ ആണ് ഓവര്‍ടൈം സാധാരണമാണ്. അതും പല തരത്തിലുള്ള ഓവര്‍ടൈംമാണുള്ളത്. വൈകിവരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ” സര്‍വീസ് ഓവര്‍ടൈം” ഡെഡ്ലൈനുകള്‍ നിറവേറ്റുന്നതിനായി ” സ്വമേധയാ ഓവര്‍ടൈം” തുടങ്ങിയവയുമുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് കുടുംബങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരും വീട്ടില്‍ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് പല പ്രതീക്ഷകളാണുള്ളത്.

1986ല്‍ ഒരു ജാപ്പനീസ് തൊഴിലാളി പ്രതിവര്‍ഷം 2,097 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ 2019യായപ്പോള്‍ 1,644 മണിക്കൂറായി അത് കുറഞ്ഞു. ജപ്പാനില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും മിക്ക ജാപ്പനീസ് അമ്മമാരും വീട്ടില്‍ തന്നെ തുടരുന്നത് ഇപ്പോഴും സാധാരണമാണ് . ജാപ്പനീസ് ഭര്‍ത്താക്കന്‍മാര്‍ ‘അന്നദാതാക്കള്‍’ എന്ന നിലയില്‍ വളരെ ‘ഗൗരവമായി’ ജോലിയെ കാണുന്നു.
ഒരു പാട് നേരം ഓഫീസില്‍ തങ്ങുന്നതും വൈകുന്നേരം ജോലി ചെയ്യുന്നതും അവരുടെ കുടുംബത്തിന് വേണ്ടിയാണ് എന്ന കാഴ്ച്ചപ്പാടുള്ളവരാണ് ജപ്പാന്‍കാര്‍. ജാപ്പനീസ് ഭര്‍ത്താക്കന്മാര്‍ കഠിനാധ്വാനത്തിലൂടെയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. ഭർത്താവും അച്ഛനും വൈകുന്നേരങ്ങളിൽ വീട്ടിൽ വരാതിരിക്കുന്നത് ഇവിടെ സാധാരണമാണ്. എന്നാൽ ശനിയാഴ്ചയോ ഞായറാഴ്ചയോ ജപ്പാൻകാർ ജോലി ചെയ്യുന്നത് അപൂർവമാണുതാനും.

ഭർത്താവും അച്ഛനും വൈകുന്നേരങ്ങളിൽ വീട്ടിൽ വരാതിരിക്കുന്നത് ഇവിടെ സാധാരണമാണ്. എന്നാൽ ശനിയാഴ്ചയോ ഞായറാഴ്ചയോ ജപ്പാൻകാർ ജോലി ചെയ്യുന്നത് അപൂർവമാണുതാനും. എന്നാല്‍ ചെറുപ്പക്കാരുടെ സ്ഥിതി ഇതല്ല. വര്‍ക്ക് ഹോളിക് സംസ്കാരത്തോട് ഇവര്‍ക്ക് മമതയില്ല. കഠിനാധ്വാനികളായവര്‍ ഇവരില്‍ വളരെ കുറവാണ്. കുറച്ചെങ്കിലും സമയം വെറുതെ ചിലവഴിക്കുന്നതിനും കുടുംബത്തിനായും വ്യായാമത്തിനായും ചെലവിടാനും ഇവര്‍ ശ്രമിക്കുന്നു. പാര്‍ട്ട്ടൈം ജോലിയെയാണ് ജപ്പാൻ യുവത്വം ഇഷ്ടപ്പെടുന്നത്.

ജാപ്പനീസ് ജോലിക്കാരുടെ ഇടയില്‍ ശാരീരിക പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും വളരെ കൂടുതലാണ്. ബുദ്ധിമുട്ടുള്ള ജോലിയില്‍ നിന്ന് രാജിവെക്കാനായി ശ്രമിക്കുമ്പോള്‍ കമ്പനികള്‍ രാജി സ്വീകരിക്കില്ല. രാജി സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ബോസുമാരുമായി സംസാരിച്ച് രാജി വയ്ക്കാന്‍ സഹായിക്കുന്ന ഏജന്‍സികളുടെ സേവനങ്ങള്‍ക്കും ജപ്പാനില്‍ നല്ല ഡിമാന്‍ഡ് ഉണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വയോധികര്‍ കൂടുന്ന ജപ്പാനില്‍ ചെറുപ്പക്കാര്‍ക്ക് ജോലി ചെയ്യാന്‍ താല്‍പര്യം കുറയുന്നുവെന്നത് സ്ഥിതി വഷളാക്കുന്നുണ്ട്. യുവജനതയുടെ ചിന്താഗതികള്‍ രാജ്യത്തിന്റെ ഉല്‍പാദനക്ഷമതയെ മാത്രമല്ല കുറയ്ക്കുന്നത് മറിച്ച് സാധനങ്ങളുടെ ഡിമാന്‍ഡിനെ കൂടുയാണ് എന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.