Oddly News

എല്ലാവര്‍ഷവും തന്റെ രക്ഷകനെ കാണാന്‍ വരുന്ന പെന്‍ഗ്വിന്‍ ! 8വര്‍ഷമായി തുടരുന്ന പതിവ്

ഒരു മനുഷ്യന്റെയും ഒരു മെഗല്ലനിക് പെന്‍ഗ്വിനുമായുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെയും കഥ പറയുന്ന സിനിമയാണ് ‘ മൈ പെന്‍ജിയന്‍ സുഹൃത്ത്’. പക്ഷേ ഇതൊരു യഥാര്‍ത്ഥ കഥയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ബ്രസീലില്‍, റിയോ ഡി ജനീറോ സ്റ്റേറ്റിലെ പ്രൊവെറ്റ ബീച്ചില്‍ അടുത്തിടെ ഒഴുകിയ എണ്ണയില്‍ അപായപ്പെട്ടുപോയ പെന്‍ഗ്വിനിനെ ജോവോ പെരേര ഡി സൂസ എന്ന കല്ലുപണിക്കാരന്‍ കണ്ടെത്തി രക്ഷിച്ചു.

പെന്‍ഗ്വിനിനെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍, ജോവോ പക്ഷി തളര്‍ന്നിരുന്നു. ധാരാളം സോപ്പ് സ്‌ക്രബ്ബിംഗും മീന്‍ ട്രീറ്റുകളും നല്‍കിയാണ് അദ്ദേഹം പെന്‍ഗ്വിനിനെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് അതിന് ‘ഡിന്‍ഡിം’ എന്ന് പേരിട്ടു. ഡിന്‍ഡിം പിന്നീട് തന്റെ ആരോഗ്യം വീണ്ടെടുത്ത ശേഷം, ജോവോ അവനെ പ്രൊവെറ്റ ബീച്ചിനടുത്തുള്ള പെന്‍ഗ്വിനുകളുടെ ദ്വീപില്‍ വിട്ടയയ്ക്കുകയുംചെയ്തു. എന്നാല്‍ ഡിന്‍ഡിം അവനെ പിന്തുടര്‍ന്നു, വീടിനകത്തേക്കുള്ള വാതില്‍ തുറക്കുന്നതും കാത്ത് പുല്‍ത്തകിടിയില്‍ നിന്നു.

പിന്നീട് സ്വന്തം ഇഷ്ടപ്രകാരം പഴയ സ്ഥലത്തേക്ക് തിരിച്ചുപോയി. എന്നാല്‍ പിന്നീട് വര്‍ഷങ്ങളായി മത്സ്യബന്ധന സീസണിനെ തുടര്‍ന്നു വരുന്ന കാലത്ത് പെന്‍ഗ്വിനുകള്‍ മത്സ്യവേട്ടയ്ക്ക് ഇറങ്ങുമ്പോള്‍ ഡിന്‍ഡിം നേരെ ജോവോയെ കാണാന്‍ പ്രൊവെറ്റയില്‍ എത്തും. എട്ടുവര്‍ഷമായി ഈ പതിവ് തുടരുകയാണ്. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ എത്തുന്ന ഡിന്‍ഡിം ജോണില്‍ മടങ്ങുകയും ചെയ്യും. ബ്രസീലിയന്‍ സംവിധായകന്‍ ഡേവിഡ് ഷുര്‍മാനാണ് മൈ പെന്‍ജിയന്‍ സുഹൃത്തിന് വേണ്ടി സിനിമയെടുത്തിരിക്കുന്നത്.