ന്യൂഡല്‍ഹി: പൊണ്ണത്തടിയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത് തകര്‍പ്പന്‍ ശരീരസൗന്ദര്യം നേടിയെടുത്ത ബോഡിബില്‍ഡറായ ബ്രസീലിയന്‍ 19 കാരന് മാത്യൂസ് പാവ്ലാക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഇയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരസൗന്ദര്യ മത്സരവേദിയിലെ സ്ഥിരം മത്സരാര്‍ത്ഥിയാണ് പാവ്ലാക്ക്.
14 വയസ്സുള്ളപ്പോള്‍ അമിതവണ്ണത്തെ മറികടക്കാന്‍ കായികരംഗത്ത് പ്രവേശിച്ചയാളാണ് പാവ്ലാക്ക്. വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ ശരീരം രൂപാന്തരപ്പെടുത്തി. ബോഡി ബില്‍ഡിംഗ് കമ്മ്യൂണിറ്റിയില്‍, പ്രത്യേകിച്ച് അദ്ദേഹം താമസിച്ചിരുന്ന തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ സാന്താ കാറ്ററീനയില്‍, അദ്ദേഹം ഒരു സ്ഥിരം മത്സരാര്‍ത്ഥിയും വളര്‍ന്നുവരുന്ന താരവുമായിരുന്നു.
അടുത്തിടെ പ്രാദേശിക മത്സരങ്ങളില്‍ നാലാമത്തെയും ആറാമത്തെയും സ്ഥാനങ്ങള്‍ നേടുകയും 2023 ലെ അണ്ടര്‍ 23 മത്സരത്തില്‍ വിജയിക്കുകയും ചെയ്തു. ജന്മനാട്ടില് ‘മിസ്റ്റര്‍ ബ്ലൂമെനോ’ ആകുകയും ചെയ്ത താരത്തിന്റെ അകാലമരണം മസില് പെരുപ്പിക്കാനുള്ള അനാബോളിക് സ്റ്റിറോയിഡുകളുടെ പങ്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി.
ചെറുപ്പം മുതല്‍ ഉപയോഗിച്ചിരുന്ന മരുന്നുകളുടെ ഉപയോഗമായിരിക്കാം ഹൃദയാഘാതത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ ആകര്‍ഷണീയമായ ശരീരഘടനയെ ഉയര്‍ത്തിക്കാട്ടി. അടുത്തിടെ തുടര്‍ച്ചയായി ബോഡിബില്‍ഡര്‍മാരുടെ മരണം കായികരംഗത്ത് ആശങ്കയ്ക്ക് കാരണമായി മാറിയിട്ടുമുണ്ട്.
ഏപ്രിലില്‍, ബ്രസീലിയന്‍ ബോഡി ബില്‍ഡറും ഫിറ്റ്നസ് ഇന്‍സ്ട്രക്ടറുമായ ജോനാസ് ഫില്‍ഹോ കോവിഡുമായുള്ള പോരാട്ടത്തില്‍ 29-ാം വയസ്സില്‍ മരിച്ചു. മെയ് മാസത്തില്‍, ക്യാന്‍സറിനെ അതിജീവിച്ച ഒരു മേജര്കാന് ബോഡി ബില്‍ഡര്‍ 50 വയസ്സുള്ളപ്പോള്‍ അന്തരിച്ചു.