Health

മുപ്പതുകളില്‍തന്നെ ഐടി ജീവനക്കാരില്‍ ഹൃദയാഘാതം വ്യാപകം; കാരണങ്ങള്‍ ഇവ

നീണ്ടനേരത്തെ ജോലി സമയവും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ അഭാവവും ഐ ടി ജീവനക്കാരില്‍ ഹൃദയാഘാതത്തിന്റെ സാദ്ധ്യത കൂട്ടുന്നു . വളരെ ചെറിയപ്രായത്തില്‍ തന്നെ ഹൃദ്രോഹ സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. തൊഴില്‍ സമ്മര്‍ദ്ദം മൂലം ഇവരില്‍ അഡ്രിനാലിന്റെ തോത് ഉയര്‍ത്തി നിര്‍ത്തുമെന്ന് ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ റോക്കി കത്തേരിയ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

രക്തയോട്ടം കുറയുന്നത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് നീര്‍കെട്ടിലേക്കും ബ്ലോക്കിലേക്കും നയിക്കും. അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ ഹൃദയത്തെ വേഗത്തില്‍ മിടിച്ചിപ്പിച്ച് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഡോ കത്തേരിയ ചൂണ്ടികാണിക്കുന്നു. ഇത് കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ തോതുയരാനും കാരണമാകാം. രക്തം ക്ലോട്ടാകുന്നത് ചിലപ്പോഴെങ്കിലും ഹൃദയത്തില്‍ നിന്ന് തലച്ചേറിലേക്കെത്തി പക്ഷാഘാതത്തിലേക്ക് നയിക്കും.

ആഴ്ച്ചയില്‍ 55 മണിക്കൂറിലധികം ജോലിയില്‍ ഏര്‍പ്പെടുന്ന വ്യക്തികളില്‍ ഹൃദ്രോഹമുണ്ടാകാനുള്ള സാധ്യത 13 ശതമാനം അധികമാണെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും വ്യക്തമാക്കുന്നു. നല്ല ഭക്ഷണക്രമം, ഉറക്കം വ്യായാമം എന്നിവ ഹൃദായാഘാത സാധ്യത കുറയ്ക്കുമെന്നും ഡോക്ടര്‍ പറയുന്നു.