ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018-ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ദീപിക പദുകോണും രണ്‍വീര്‍ സിംഗും വിശാലമായ പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുഞ്ഞ് ജനിച്ചതിന് ശേഷം ദമ്പതികള്‍ പുതിയ വീട്ടിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദീപിക പദുകോണും രണ്‍വീര്‍ സിംഗും അവരുടെ കുഞ്ഞ് വന്നതിന് ശേഷം വിശാലമായ പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്ന് ഫോട്ടോഗ്രാഫര്‍ പല്ലവ് പാലിവാളാണ് സമീപകാല ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത്. ഷാരൂഖ് ഖാനുമായി ഇവര്‍ അയല്ക്കാരായേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രണ്‍വീര്‍ സിംഗ്, ഷാരൂഖ് ഖാന്റെ വീടായ മന്നത്തിന് സമീപമുള്ള മുംബൈയിലെ ഹൈ-എന്‍ഡ് ഏരിയയില്‍ 119 കോടി രൂപയ്ക്ക് കടല്‍ അഭിമുഖീകരിക്കുന്ന ഒരു ആഡംബര ക്വാഡ്രപ്ലെക്സ് വാങ്ങിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2024 ദീപാവലിയോട് അനുബന്ധിച്ച് ബിഗ് സ്ക്രീനുകളില്‍ എത്താന്‍ ഒരുങ്ങുന്ന ‘സിംഗം എഗെയ്ന്’ എന്ന ചിത്രത്തിലാണ് ദീപിക അടുത്തതായി അഭിനയിക്കുന്നത്. രോഹിത് ഷെട്ടിയുടെ ‘സിംഗം എഗെയ്ന്’ രണ്‍വീര്‍ സിംഗ്, അജയ് ദേവ്ഗണ്, കരീന കപൂര്‍ ഖാന്, അക്ഷയ് എന്നിവരും അഭിനയിക്കുന്നു. കുമാര്‍, ടൈഗര്‍ ഷ്രോഫ്, രണ്‍വീര്‍ സിങ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ‘സിംഗം എഗെയ്ന്’. 2011-ല്‍ പുറത്തിറങ്ങിയ ‘സിംഗ’ത്തില്‍ കാജല്‍ അഗര്‍വാള്‍, പ്രകാശ് രാജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. തുടര്‍ന്ന് 2014-ല്‍ ‘സിംഹം റിട്ടേണ്‍സ്’ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.