Crime

സ്വവർഗാനുരാഗം: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിക്കെതിരേ കേസ്

ആലപ്പുഴ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്വവര്‍ഗാനുരാഗത്തിലായ സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവതിക്കെതിരേ പോലീസ് കേസെടുത്തു.

ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയാണക്ക പ്രതി. വിവാഹിതയും ആലപ്പുഴ സ്വദേശിനിയുമായ നാല്‍പത്തിരണ്ടുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. ഇവരുടെ ഭര്‍ത്താവ് ആറു വര്‍ഷം മുമ്പാണ് മരിച്ചത്.

സാമൂഹിക മാധ്യമത്തിലൂടെയാണ് കട്ടപ്പന സ്വദേശിനിയുമായി സൗഹൃദത്തിലായത്. പിന്നീടത് സ്വവര്‍ഗാനുരാഗത്തിലേക്കു വഴിമാറി. ഫോണിലൂടെയുള്ള നിരന്തര സംസാരം വര്‍ധിച്ചതോടെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നു പറഞ്ഞ് ആലപ്പുഴ സ്വദേശിനി ഇതില്‍നിന്നു പിന്മാറി.