Lifestyle

മുഖവും മുടിയും തിളങ്ങും; അംബാനികുടുംബത്തിലെ ഇളയമരുകളുടെ സൗന്ദര്യ സംരക്ഷണം ഇങ്ങനെ

ഒരു പക്ഷെ ഇന്ത്യയില്‍ അടുത്തിടെ നടന്നതില്‍ വച്ച് ആരെയും അതിശയിപ്പിക്കുന്ന വിവാഹമായിരുന്നു അംബാനിക്കല്യാണം. മാസങ്ങള്‍ നീണ്ടുനിന്ന വിവാഹാഘോഷം നടന്നത് ജൂലൈ 12നായിരുന്നു.അതില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയത് വധുവായ രാധിക മെര്‍ച്ചന്റിന്റെ സൗന്ദര്യം തന്നെയായിരുന്നു. കൃത്യമായ ദിനാചര്യകളോടെയാണ് രാധിക സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത്. രാധികയുടെ കാഴ്ച്ചപാടില്‍ സൗന്ദര്യ സംരക്ഷണം തുടങ്ങേണ്ടത് ക്ലന്‍സിങ്, ടോണിങ്, മോയ്‌സ്ചറൈസിങ് ടെക്‌നിക്കിലുടെയാണ്. എന്തുസംഭവിച്ചാലും ദിനചര്യങ്ങള്‍ പിന്തുടരാന്‍ രാധിക മറക്കില്ല.

രാധികയുടെ തിളങ്ങുന്ന ചര്‍മ്മത്തിനുള്ള ക്രഡിറ്റ് അവര്‍ കഴിക്കുന്ന ഭക്ഷണത്തിനുള്ളതാണ്. ധാരാളം പഴങ്ങള്‍ പച്ചക്കറികള്‍, പരിപ്പ് എന്നീ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് ആവശ്യമായ പോഷണം നല്‍കുന്നു. ആരോഗ്യത്തിനും ഗുണം ചെയ്യുമിത്. ദിവസവും ധാരളമായി വെള്ളം കുടിക്കുകയെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇത് ചര്‍മത്തിന്റെ വരള്‍ച്ച ഒഴിവാക്കാനായി സഹായിക്കും. മുടിക്കും ഇത് നല്ലതാണ്. വ്യായാമം ശരീരത്തിനും ചര്‍മത്തിനും നല്ലതാണ് . കാര്‍ഡിയോ, യോഗ, സ്‌ട്രെങ്ത് ട്രെയിനിങ് എന്നിവയുടെ മിശ്രിതമാണ് രാധികയുടെ വ്യായാമം.

വെളിച്ചെണ്ണ അല്ലെങ്കില്‍ ബദം ഓയില്‍ പോലുള്ള പ്രകൃതിദത്ത എണ്ണകൾ ഉപയോഗിച്ച് ഇടയ്ക്ക് ഓയില്‍ മസാജ് ചെയ്യുന്നത് മുടിക്ക് ബലം നല്‍കുന്നു.മുടി കൊഴിച്ചില്‍ അകറ്റുകയും ചെയ്യുന്നുണ്ട്. എല്ലാത്തിനും ഉപരിയായ നല്ല ചര്‍മ്മത്തിനും സൗന്ദര്യത്തിനും ആദ്യം വേണ്ടത് നല്ലഉറക്കമാണ്. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഡാര്‍ക്ക് സര്‍ക്കിളിന് കാരണമാകും.ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകും. അതുകൊണ്ട് ശരിയായ ഉറക്കം നിര്‍ബന്ധമായും രാധിക ഉറപ്പാക്കുന്നു.