Fitness

നഗ്നപാദരായി നടക്കുന്നത് നല്ലതാണോ ? ഗുണം പലതാണെന്ന് പഠനങ്ങള്‍

ചെരുപ്പ് ഉപേക്ഷിച്ചു നടക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല. ജോഗിങ്ങിനിടയിലും ജോലിചെയ്യുമ്പോഴും എല്ലാം ചെരുപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിരിക്കുന്നു. എന്നാല്‍ ചെരുപ്പ് ഉപയോഗിക്കാതെ നഗ്നപാദരായി നടന്നാല്‍ രക്തചക്രമണം വര്‍ദ്ധിക്കുമെന്നും ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും പഠനം. ഇവര്‍ക്ക് മറവി രോഗവും ഉണ്ടാവില്ല.

നഗ്നപാദരായി നടക്കുമ്പോള്‍ മനസിനും ശരീരത്തിനും ഉണര്‍വു ലഭിക്കും. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള തലച്ചോറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഇങ്ങനെ നടക്കുന്നതു കൊണ്ട് സാധിക്കും. കുട്ടിക്കാലം മുതല്‍ ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നവര്‍ക്കു മറവിരോഗം ഉണ്ടാവില്ല എന്നും പഠനത്തിലൂടെ തെളിഞ്ഞു.

ചെരുപ്പ് ഉപയോഗിക്കാതെ നടന്നവര്‍ക്കു വാര്‍ദ്ധക്യത്തില്‍ സ്‌കൂളില്‍ പഠിച്ച കാര്യങ്ങള്‍ പോലും ഓര്‍ത്തെടുക്കാന്‍ കഴിയും. ചെരുപ്പ് ഉപയോഗിച്ചു നടന്നവര്‍ ചെരുപ്പില്ലില്ലാതെ നടന്ന ശേഷം അവരുടെ ഓര്‍മ്മശക്തി വര്‍ധിക്കുന്നതായും പഠനം കണ്ടെത്തി. ഉത്തര ഫേ്‌ലാറിഡ സര്‍വകലാശാലായില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കൂടാതെ പുല്ലില്‍ നഗ്‌നപാദരായി രാവിലെ നടക്കുന്നത് മനശാന്തി നല്‍കുമെന്നും മാനസികസമ്മര്‍ദ്ദം കുറയ്‌ക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നു. ഭൂമിയുടെ ഉപരിതലവുമായുള്ള സമ്പര്‍ക്കം വ്യക്തിയുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായ ശരീര താപനില, ഹോര്‍മോണ്‍ നില, ദഹനം, രക്തസമ്മര്‍ദ്ദം എന്നിവ കൃത്യമാക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. അക്യുപങ്‌ചർ എന്ന ചൈനീസ് ചികിത്സാരീതിയുടെ ഒരു ഹ്രസ്വരൂപമാണ് ചെരുപ്പില്ലാതെ നടക്കുമ്പോൾ പ്രകൃതി നമുക്കായി ചെയ്യുന്നത്.