Travel

‘ജീവിക്കുന്ന ജെയിംസ് ബോണ്ട്’; മൊസൈക്കിന്റെ തലവന്‍ മുന്‍ ചാരനായ ടോണി ഷീന, ഇപ്പോള്‍ സഞ്ചാരി

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മുന്‍ ചാരന്‍ കൂടിയായ ടോണി ഷീന ഇപ്പോള്‍ ജീവിക്കുന്നത് യുഎസിലും യൂറോപ്പിലുമായിട്ടാണ്. അദ്ദേഹത്തെ ‘ജീവിക്കുന്ന ജെയിംസ് ബോണ്ട്’ എന്ന് വിളിച്ചാലും അധികമാകില്ല. മുന്‍നിര രഹസ്യാന്വേഷണ, സുരക്ഷാ ഉപദേശക സ്ഥാപനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മൊസൈക് എന്ന സ്ഥാപനം നടത്തുന്ന ടോണി ഷീന കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ക്രൈസിസ് മാനേജ്മെന്റ് മേഖലയിലെ മികച്ച ഒരാളായി മാറിയിട്ടുണ്ട്.

രഹസ്യ ദൗത്യങ്ങളിലൂടെ പഠിച്ച കഴിവുകള്‍ സാഹസികതയ്ക്ക് ഉപയോഗിക്കുകയാണ് അദ്ദേഹം. അടുത്തിടെ, ടോണി എവറസ്റ്റുിലെത്തി. കൂടാതെ ലോകത്തിലെ ഏറ്റവും കഠിനമായ ഫുട്‌റേസുകളിലൊന്നും ആറു മാരത്തോണുകള്‍ക്ക് തുല്യവുമായ ആറു ദിവസം ഓടുന്ന മാരത്തണ്‍ ‘ഡെസ് സാബിള്‍സും’ പൂര്‍ത്തിയാക്കി. ചാരന്‍ എന്ന നിലയിലുള്ള തന്റെ പശ്ചാത്തലവും പരിചയവും സാഹസികതയ്ക്കായി ഉപയോഗിക്കുകയാണ് അദ്ദേഹം. ലോകം ചുറ്റാനുള്ള തന്റെ സ്വപ്നം പൂര്‍ത്തീകരിച്ച ശേഷം, ടോണി തന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നു.

യാത്രകള്‍ ഓരോന്നും സാഹചര്യങ്ങളെ മനസ്സിലാക്കല്‍ കൂടിയാണെന്ന് ടോണി പറയുന്നു. ”വലിയ പര്‍വതങ്ങള്‍ കയറുകയോ മരുഭൂമിയിലേക്ക് ഓടുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിനും അപകടകരമായ അന്തരീക്ഷത്തിനും വിധേയരാകും. ഉയര്‍ന്ന ഉയരത്തിലുള്ള പര്‍വതാരോഹണത്തിലൂടെ നിങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഹിമപാതങ്ങള്‍, ആഴത്തിലുള്ള വിള്ളലുകള്‍ എന്നിവയെ അഭിമുഖീകരിക്കുന്നു. ‘മരുഭൂമിയില്‍ നിങ്ങള്‍ മണല്‍ക്കാറ്റിനെ നേരിടണം, അവിടെ നിങ്ങള്‍ക്ക് ഒറ്റപ്പെടുകയും നിര്‍ജ്ജലീകരണത്തെ നേരിടേണ്ടതായും വരും’’

16,050 അടി ഉയരമുള്ള ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ വിന്‍സണ്‍ പര്‍വതത്തില്‍ കയറിയ ടോണി അന്റാര്‍ട്ടിക്കയാണ് താന്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടുള്ള പ്രധാന സ്ഥലങ്ങളിലൊന്നായി കരുതുന്നത്. ‘യൂണിയന്‍ ഗ്ലേസിയറിലേക്ക് പറക്കുന്നതും മഞ്ഞുമലയില്‍ ഇറങ്ങുന്നതും അവിശ്വസനീയമായിരുന്നു. നമ്മള്‍ പോകുന്നിടത്ത് ഒരു ജീവിയും ഇല്ല, ഒരു പ്രാണി പോലും ഇല്ല. ശുദ്ധമായ വൈറ്റ് ഐസും 24/7 വെളിച്ചവും മാത്രം.’ നമ്മള്‍ എത്ര ഭാഗ്യവാന്മാരാണെന്ന് മനസ്സിലാക്കാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും യുദ്ധമേഖലയോ സംഘര്‍ഷമേഖലയോ ദരിദ്ര രാജ്യമോ സന്ദര്‍ശിച്ചാല്‍ മതിയെന്നും ടോണി വിശ്വസിക്കുന്നു.

തന്റെ മൂന്ന് അത്യാവശ്യ യാത്രാ ഇനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, ‘പവര്‍’ വളരെ പ്രധാനമാണെന്നാണ് മറുപടി. സൗരോര്‍ജ്ജം ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരു പവര്‍ ബാങ്ക്, ഒരു ചെറിയ പോക്കറ്റ് കത്തി, പിന്നെ കുറച്ച് പ്രാദേശിക കറന്‍സിയോ ഡോളറോ കൈവശം വയ്ക്കുന്നത് വളരെ സഹായകരമായിരിക്കുമെന്നാണ് പറഞ്ഞത്. വര്‍ഷങ്ങളായി താന്‍ ഒരു പരിധിവരെ വിമാനങ്ങളില്‍ ജീവിക്കുകയും ഗ്രഹത്തിന് കുറുകെ സഞ്ചരിക്കുകയും ചെയ്യുകയാണ്. പലപ്പോഴും പ്രതിവര്‍ഷം ശരാശരി 40 അന്താരാഷ്ട്ര ഫ്ലൈറ്റുകള്‍ നടത്തും. ഇപ്പോള്‍ വിമാനം പറത്താനും ടോണി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇറ്റാലിയന്‍ ഇതിഹാസ പൈലറ്റ് സിമോണ്‍ മോറോയാണ് ഗുരു.