Crime

ടാറ്റ ഹാരിയര്‍ ടൊയോട്ട ഫോര്‍ച്യൂണറിനെ ഇടിച്ചു തെറിപ്പിക്കുന്നു ; ഞെട്ടിക്കുന്ന വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ തെരുവില്‍ എസ്.യു.വി.കളുടെ കൂട്ടയിടിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഒരു ടാറ്റ ഹാരിയര്‍ എസ്യുവി ആഡംബരക്കാറായ ടൊയോട്ട ഫോര്‍ച്യൂണറിനെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിന്റെ വീഡിയോയാണ് ഞെട്ടിക്കുന്നത്.

ഒരുകൂട്ടം ആള്‍ക്കാരെ ഇടിച്ചുതെറുപ്പിച്ച് കറുത്ത ഹാരിയര്‍ പോകുന്നതാണ് വീഡിയോയില്‍ ആദ്യം. വാഹനം ഇടിച്ചു തെറുപ്പിക്കുമ്പോള്‍ ടൊയോട്ട ഫോര്‍ച്യൂണറിന് സൈഡില്‍ നില്‍ക്കുന്നവര്‍ കാറിന് മുകളിലൂടെ തെറിച്ചു വീഴുന്നത് കാണാം.

ഫോര്‍ച്യൂണറിന്റെ പിന്‍സീറ്റില്‍ ഒരു കുട്ടി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കറുത്ത ഹാരിയര്‍ പിന്നില്‍ നിന്ന് വെള്ള എസ്യുവിയില്‍ ഇടിച്ച ശേഷം യു-ടേണ്‍ എടുത്ത് തിരിച്ചുവന്ന് എസ്യുവിയുടെ മുന്നില്‍ വീണ്ടും ഇടിച്ചു തെറുപ്പിക്കുന്നത് കാണാം.
ഇടിയുടെ ആഘാതത്തില്‍ ഹാരിയര്‍ മീറ്ററുകളോളം പിന്നോട്ട് ഉരുളുകയും പിന്നില്‍ നിന്നവരെയെല്ലാം ഇടിച്ചുവീഴ്ത്തുകയും അവരുടെ ശരീരത്ത് കയറുകയും ചെയ്യുന്നത് കാണാം. എക്സ് ഹാന്‍ഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് പോസ്റ്റിന് മറുപടിയായി പോലീസ് പറഞ്ഞു. രാവിലെ 11 മണിയോടെയാണ് സംഭവം.