Sports

ഒരോവറില്‍ പരമാവധി എത്ര റണ്‍സ് കിട്ടും? യുവരാജിനെയും ഗെയിനെയും തകര്‍ത്ത് ഡാരിയസ് വിസ്സര്‍

ഒരോവറില്‍ ക്രിക്കറ്റില്‍ പരമാവധി എടുക്കാന്‍ കഴിയുന്ന റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കാം മറുപടി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവ്രാജ് സിംഗിനെയും വെസ്റ്റിന്‍ഡീസിന്റെ മിന്നല്‍പിണര്‍ ക്രിസ് ഗെയിലിനെയും ആരാധകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരികയും ചെയ്തേക്കാം. എന്നാല്‍ രണ്ടുപേരുടേയും പേരിലുള്ള ലോകറെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് സമോവയുടെ ഡാരിയസ് വിസ്സര്‍.
വനുവാട്ടുവിനെതിരായ ടി20 മത്സരത്തില്‍ വിസ്സര്‍ ബാറ്റ് ചെയ്ത ഒരോവറില്‍ പിറന്നത് 39 റണ്‍സായിരുന്നു. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന പുരുഷ ടി20 ഇന്റര്‍നാഷണല്‍ ലോക റെക്കോര്‍ഡും ഇതായിരുന്നു. ചൊവ്വാഴ്ച ആപിയയില്‍ വനുവാട്ടുവിനെതിരായ ടി20 ലോകകപ്പ് കിഴക്കന്‍ ഏഷ്യ-പസഫിക് മേഖല യോഗ്യതാ മത്സരത്തില്‍ സമോവയുടെ ഇന്നിംഗ്‌സിന്റെ 15-ാം ഓവറില്‍ 39 റണ്‍സ് ആണ് പിറന്നത്. ബൗളര്‍ നളിന്‍ നിപിക്കോയുടെ ഓവറില്‍ 28-കാരനായ ബാറ്റര്‍ ആറ് സിക്സറുകള്‍ പറത്തി. നിപിക്കോ മൂന്ന് നോബോളുകള്‍ കൂടി എറിഞ്ഞ് അധികറണ്‍സും വന്നു. ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ അടിച്ചുയര്‍ത്തിയ ആദ്യ സിക്സര്‍ മുതലാണ് വിസര്‍ ഓവര്‍ തുടങ്ങിയത്.

ആദ്യത്തേത് ഓഫ് സ്റ്റമ്പിന് പുറത്ത് ഷോര്‍ട്ട് പിച്ച് ഡെലിവറിയായിരുന്നു. വിസര്‍ തന്റെ സ്റ്റമ്പിന് കുറുകെ നീങ്ങി അത് മിഡ് വിക്കറ്റ് വേലിക്ക് മുകളിലൂടെ പറത്തി. രണ്ടാമത്തെ പന്ത് അതേ ഏരിയയില്‍ തന്നെ മറ്റൊരു സിക്സര്‍ . പിന്നാലെ മറ്റൊന്നുകൂടിയായപ്പോള്‍ സമോവ ബാറ്റര്‍ ഹാട്രിക് സിക്സറുകള്‍ പൂര്‍ത്തിയാക്കി. നാലാമത്തെ പന്ത് നിപിക്കോ ഒരു ലോ ഫുള്‍ ടോസ് ആക്കി. അതില്‍ വിസ്സറിന് റണ്‍സ് നേടാനായില്ല. എക്ട്രാ കവറിലേക്ക് തട്ടിയിട്ടു. എന്നാല്‍ ഓവറിലെ നാലാമത്തെ പന്ത് ഡീപ്-സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ സിക്സര്‍ പറന്നു. അഞ്ചാം പന്ത് നിപിക്കോ റണ്‍ നല്‍കിയില്ല.

പക്ഷേ സന്താഷത്തിന് ആയുസ്സ് കുറവായിരുന്നു. അതിനു ശേഷം അദ്ദേഹം ബാക്ക് ടു ബാക്ക് നോബോളുകള്‍ എറിഞ്ഞു. ഫ്രീ ഹിറ്റും എക്‌സ്ട്രാ ഡെലിവറിയും രണ്ട് സിക്‌സറുകള്‍ക്ക് വീശിയടിച്ച വിസര്‍ ഓവറില്‍ ആറ് സിക്‌സറുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്ന് നോബോളുകളുടെ അധികറണ്‍സ് കൂടി വന്നതോടെ ആ ഓവറില്‍ പിറന്നത് 39 റണ്‍സായിരുന്നു.

പുരുഷന്മാരുടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബാറ്ററായി മാറി. ഒരു ടീം ഒരു ഓവറില്‍ 36 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നതിന്റെ ഉദാഹരണം കൂടിയായി ഈ നേട്ടം. യുവരാജ് സിംഗ്, കീറോണ്‍ പൊള്ളാര്‍ഡ്, ദിപേന്ദ്ര സിംഗ് ഐറി എന്നിവരോടൊപ്പം പുരുഷ ടി20 രാജ്യാന്തര മത്സരങ്ങളില്‍ ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തുന്ന താരമായിട്ടാണ് വിസര്‍ മാറിയത്. 62 പന്തില്‍ 14 സിക്‌സറുകള്‍ ഉള്‍പ്പെടെ 132 റണ്‍സോടെയാണ് വിസറിന്റെ അവിശ്വസനീയമായ ഇന്നിംഗ്‌സ് അവസാനിച്ചത്. പുരുഷ ടി20 ഐ ഇന്നിംഗ്‌സിലെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ സമോവ ബാറ്റ്‌സ്മാനായും വിസര്‍ മാറി.