Myth and Reality

ഇരുന്നാല്‍ മരണം ഉറപ്പ്! 60ലധികം പേരെ കൊന്ന കസേര, പിന്നില്‍ പേടിപ്പെടുത്തുന്ന ചരിത്രം

ഏതാണ്ട് 60 ലധികം ആളുകളെ കൊന്ന ഒരു കസേര ! ഇത് കേള്‍ക്കുമ്പോള്‍ വെറും അന്ധവിശ്വാസമായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഈ കസേരയ്ക്ക് പിന്നിലുള്ളതാവട്ടെ പേടിപ്പെടുത്തുന്ന ഒരു ചരിത്രവും. കസേര ഇപ്പോള്‍ കാണണമെങ്കില്‍ യു കെയിലെ യോര്‍ക്ഷയറിലെ തിര്‍സ്‌ക് എന്ന പ്രദേശത്തെ മ്യൂസിയത്തില്‍ പോവുക തന്നെ വേണം. ആര്‍ക്കും കയറിയിരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഭിത്തിയില്‍ ഉയരത്തില്‍ ഉറപ്പിച്ചിരിക്കുകയാണ് ഈ കസേര . ഓക്കുമരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കസേരിയില്‍ ആരും ഇരിക്കാതിരിക്കാനാണ് ഇത് ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ആളെ കൊല്ലിയായ ഈ കസേര ഇപ്പോഴും ഒരു പേടിസ്വപ്നമാണ്.

കസേരയുടെ ഏതാര്‍ഥ ഉടമ 1600കളുടെ അവസാനത്തില്‍ യോര്‍ക്ഷയറില്‍ താമസമാക്കിയ തോമസ് ബസ്ബി എന്ന കുറ്റവാളിയാണ്. കുറ്റകൃത്യങ്ങളില്‍ തന്റെ കൂട്ടാളിയായ ഒരു കുറ്റവാളിയുടെ മകളെയാണ് ഇയാള്‍ വിവാഹം ചെയ്തത്. കുറ്റകൃത്യത്തില്‍ ഇരുവരും പങ്കാളികളായിരുന്നെങ്കിലും അവക്കിടയില്‍ ഒരു പ്രശ്നം ഉടലെടുത്തു. ഒരിക്കല്‍ ഭാര്യയുടെ അച്ഛന്‍ ബസ്ബിയുടെ സത്രത്തിലെത്തി അവിടെ സൂക്ഷിച്ചിരുന്ന കസേരയില്‍ ഇരുന്ന് കൊണ്ട് ബസ്ബിയെ വെല്ലുവിളിച്ചു. അമിതമായി മദ്യപിച്ചിരുന്ന ബസ്ബിക്ക് ഇത് സഹിച്ചില്ല. താമസിക്കാതെ അന്നേ ദിവസംതന്നെ അയാളെ ബിസ്ബി വകവരുത്തി. ജഡംകാട്ടില്‍ ഒളിപ്പിച്ചെങ്കിലും പിന്നീട് പോലീസ് കണ്ടെത്തി. ബിസ്ബിയെ അറസ്റ്റ് ചെയ്തു. 1702 ല്‍ ബിസ്ബിയെ വധശിക്ഷയ്ക്കായി വിധിച്ചു. എന്നാല്‍ ബിസ്ബിയുടെ അവസാനത്തെ ആഗ്രഹം തന്റെ പ്രിയപ്പെട്ട കസേരയിലിരുന്ന മദ്യപിക്കുകയെന്നതായിരുന്നു. അത് നടത്തിക്കൊടുത്തതിനു ശേഷമാണ് ഇയാളെ തൂക്കിലേറ്റിയത്.എന്നാല്‍ തന്റെ കസേരയില്‍ ഇരിക്കുന്ന ആരെയും മരണം തേടിയെത്തുമെന്ന് ശപിച്ചതിന് ശേഷമായിരുന്നും ബസ്ബി യാത്രയായത്.

തലമുറകളിലൂടെ കൈമാറിയ കസേരയുടെ കഥയില്‍ പിന്നീട് 60 ഓളം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. .ബിസ്ബിയുടെ പ്രേതം കസേരയില്‍ കൂടിയെന്ന് വിശ്വസിക്കുന്നവരും കുറവല്ല.1894ലാണ് കസേരയില്‍ ഇരുന്നതിനെ തുടര്‍ന്നുള്ള ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടുത്തെ ഒരു തൂപ്പുകാരന്‍ ഈ കസേരയില്‍ ഇരുന്നു മദ്യപിച്ചതിന്റെ പിറ്റേന്ന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പിന്നീട് ഇത് അയളുടെ സുഹൃത്തു ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞു.

രണ്ടാം ലോക മഹയുദ്ധകാലത്ത് ഈ സത്രം സൈനികരുടെ മദ്യപാന കേന്ദ്രമായിരുന്നു. ഈ കസേരയില്‍ ഇരിക്കാന്‍ പരസ്പരം അവര്‍ വെല്ലുവിളിക്കുമായിരുന്നത്രേ. എന്തായാലും കസേരയില്‍ ഇരുന്നവര്‍ യുദ്ധമുഖത്തുനിന്നും തിരിച്ചു വന്നില്ല. കസേരയില്‍ ഇരുന്നവര്‍ അര്‍ബുദം ബാധിച്ചും ഹൃദയാഘാതം വന്നും മരിച്ച കഥകളും പ്രചാരത്തിലുണ്ട്. യുദ്ധത്തിനുപോയവര്‍ മടങ്ങി വരാത്തത് സാധാണസംഭവമാണെന്നും വാദമുണ്ട്.

പിന്നെയും നിരവധി ആളുകളുടെ കാലനായി ഈ കസേര. എന്നാല്‍ കസേരയുടെ കുപ്രസിദ്ധിയുടെ മറവില്‍ പണം തട്ടിയെടുക്കുന്നതിനുള്ള വഴിയാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്ത് തന്നെയായലും മരണം ആവര്‍ത്തിക്കപ്പെടാതിരിക്കാനായി 30 വര്‍ഷമായി കസേര ഭിത്തിയില്‍ തന്നെ സൂക്ഷിക്കുകയാണ് മ്യൂസിയം.